കോഴിക്കോട്: ( www.truevisionnews.com ) വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടകേസിൽ 36,61000 രൂപയും ഹരജി ഫയൽ ചെയ്ത തിയ്യതി മുതൽ 9 ശതമാനം പലിശയും കോടതിച്ചിലവും ചേർത്ത് അരക്കോടിയോളം രൂപ നഷ്ട പരിഹാരം നൽകാൻ വടകര മേട്ടോർ ആക്സിഡണ്ട് ക്‌ളെയിംസ് ട്രിബ്യൂണൽ ജഡ്ജ് കെ.രാമകൃഷ്ണൻ ഉത്തരവിട്ടു.
2021 ജൂലൈ രണ്ടിന് വൈകീട്ട് 7:50 ന് നിർമ്മലഗിരി സ്വദേശിയായ സാജിദ് (37) നാദാപുരത്തു നിന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ കായപ്പനച്ചി മരമില്ലിന് സമീപം വെച്ച് കാറിടിക്കുകയായിരുന്നു.
ഉടനെ ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ന്യൂ ഇന്ത്യാഅഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
മരിച്ച സാജിദിന്റെ ഭാര്യ, രണ്ട് കുട്ടികൾ, ഉമ്മ എന്നിവർക്കാണ് നഷ്ട പരിഹാരം നൽകേണ്ടത്. സാജിദിന്റെ അവകാശികൾക്കുവേണ്ടി അഭിഭാഷകരായ പി.പി.സുനിൽകുമാർ, ഹരിത സത്യൻ എന്നിവർ ഹാജരായി.
#vatakara #court #order #car #hit #man #dies #kayappanachi