#wildelephant | ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആന കിടപ്പിലായി,ആരോഗ്യനില ഗുരുതരമെന്ന് വനംവകുപ്പ്

#wildelephant | ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആന കിടപ്പിലായി,ആരോഗ്യനില ഗുരുതരമെന്ന് വനംവകുപ്പ്
Apr 12, 2024 08:26 AM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല.

പുറമെയും പരിക്കുകളൊന്നുമില്ല. നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു.

ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ട്. അതേസമയം, ആനയ്ക്ക് മതിയായ ചികിത്സ നൽകണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നൽകി. ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്.

നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരിക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍.

ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷമെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു.

#Accident #crossing #track; #forestdepartment #injured #elephant #bed #health #condition #serious

Next TV

Related Stories
#VDSatheesan | 'അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല' - വിഡി സതീശൻ

May 16, 2024 02:43 PM

#VDSatheesan | 'അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല' - വിഡി സതീശൻ

ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉള്‍പ്പെടെ കുത്തിയിരുന്ന്...

Read More >>
#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 16, 2024 02:06 PM

#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപ്രതീക്ഷിതമായി തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന്...

Read More >>
#Kidnapcase | വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ​ലൈംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ

May 16, 2024 01:50 PM

#Kidnapcase | വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ​ലൈംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ

അ​തു​കൊ​ണ്ടു​ത​ന്നെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കു​ന്ന കാ​ര്യം പൊ​ലീ​സ് ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്നി​ല്ല. 45 വ​യ​സ്സി​നോ​ടടുത്ത മെ​ലി​ഞ്ഞ...

Read More >>
#rain |വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

May 16, 2024 01:48 PM

#rain |വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

Read More >>
#suicidecase | ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ഇളയ മകൻ നേരത്തേ തോട്ടിൽവീണ് മരിച്ചു

May 16, 2024 01:45 PM

#suicidecase | ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ഇളയ മകൻ നേരത്തേ തോട്ടിൽവീണ് മരിച്ചു

മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ...

Read More >>
Top Stories