#VDSatheesan | കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത് - വി.ഡി സതീശൻ

#VDSatheesan | കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത് - വി.ഡി സതീശൻ
Apr 9, 2024 05:28 PM | By VIPIN P V

(truevisionnews.com) കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്നും ആ ചൂണ്ടയിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ഇതിനിടെ കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാമെന്ന് പിണറായി കരുതേണ്ടെന്നും പറഞ്ഞു.

സിഎഎയ്ക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ രംഗത്തുവന്നിരുന്നു. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു.

സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്.

ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പിനിടെ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വിവാദ സിനിമ കേരള സ്‌റ്റോറി പ്രദർശിപ്പിച്ചതിൽ വിശദീകരണവുമായി സീറോ മലബാർ സഭ രംഗത്തുവന്നു.

മതസ്പർദ ഉണ്ടാക്കാനോ ചേരിതിരിവ് ഉണ്ടാക്കാനോ ലക്ഷ്യമിട്ടല്ല ചിത്രം പ്രദർശിപ്പിച്ചതെന്ന് സീറോ മലബാർ സഭ വാക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. കുട്ടികൾക്കിടയിൽ പ്രണയക്കെണിയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ചിത്രം പ്രദർശിപ്പിച്ചതിന്റെ ലക്ഷ്യമെന്ന് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

#Keralastory #discussions #end #here, #fall #bait - #VDSatheesan

Next TV

Related Stories
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
#congress |  വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

May 6, 2024 12:24 PM

#congress | വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​യം സു​നി​ശ്ചി​മാ​ണെ​ന്നി​രി​ക്കെ റാ​യ്ബ​റേ​ലി​യി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്...

Read More >>
Top Stories