#health |മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ

#health |മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ
Apr 7, 2024 05:14 PM | By Susmitha Surendran

(truevisionnews.com)  മലബന്ധം പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകും. ചില രോഗങ്ങളുടെ ലക്ഷണമായി മലബന്ധം ഉണ്ടാകാറുണ്ട്.

ചിലപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. മലബന്ധ പ്രശ്നം അകറ്റുന്നതിന് ശീലമാക്കാം ഈ ജ്യൂസുകൾ...

ഒന്ന്...

ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാനീര് മലബന്ധം ഭേദമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിലൊന്നാണ്. സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ വെള്ളം മലബന്ധ പ്രശ്നം അകറ്റുന്നു.

രണ്ട്...

മുന്തിരിപ്പഴം, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. ഒരു ഓറഞ്ചിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിളിനെപ്പോലെ സിട്രസ് പഴങ്ങളിലും പെക്റ്റിൻ രൂപത്തിൽ ലയിക്കുന്ന നാരുകൾ ഉണ്ട്. ഇത് മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്നു.

മൂന്ന്...

ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം കുറയ്ക്കാൻ സഹായിക്കും. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കും.

ഈ പാനീയം കരളിന്റെ ബയോകെമിക്കൽ പ്രക്രിയ മെച്ചപ്പെടുത്തുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നാല്...

ബീറ്റ്‌റൂട്ട് ജ്യൂസിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധ പ്രശ്നം കുറയ്ക്കുന്നതിനും മികച്ച പ്രതിവിധിയാണ്. ദിവസവും ഒരു നേരം ബീറ്റ് റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്.

#Five #types #juices #drink #rid #constipation #problem

Next TV

Related Stories
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

Jul 24, 2024 06:51 AM

#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും....

Read More >>
Top Stories