#SnehilKumarSingh | അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല - ജില്ലാ കലക്ടര്‍

#SnehilKumarSingh | അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല - ജില്ലാ കലക്ടര്‍
Apr 3, 2024 07:22 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജില്ലാ കലക്ടര്‍ കത്ത് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

മുന്‍കൂര്‍ അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകജാലക പോര്‍ട്ടലായ സുവിധ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്.

അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് കുറഞ്ഞത് 48 മണിക്കൂര്‍ മുമ്പായി അപേക്ഷ നല്‍കണം. ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്ലോഡ് ചെയ്യുകയും വാഹനം സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം.

പൊതുയോഗങ്ങള്‍ നടത്തുന്നതിന് സ്ഥലഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നിരീക്ഷിക്കാന്‍ ജില്ലയില്‍ ചെലവ് നിരീക്ഷണത്തിനായുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

#No #rallies, #roadshows #permission - #DistrictCollector

Next TV

Related Stories
#KCVenugopal | സാധാരണക്കാരുടെ പരാതികൾ കേട്ട് കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ

Apr 17, 2024 08:07 PM

#KCVenugopal | സാധാരണക്കാരുടെ പരാതികൾ കേട്ട് കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ

മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ വാ​ഗ്ദാനം. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ആലപ്പുഴയിൽ കൂടുതൽ പദ്ധതികൾ വിഭാവനം...

Read More >>
#RajnathSingh | കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ്

Apr 17, 2024 07:42 PM

#RajnathSingh | കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ്

അത് ചെയ്തു കാണിച്ചു. ഇതാരുടെ പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസും ഇടത്...

Read More >>
#VKSreekandan | ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് വി കെ ശ്രീകണ്ഠൻ

Apr 17, 2024 07:34 PM

#VKSreekandan | ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് വി കെ ശ്രീകണ്ഠൻ

സ്ഥാനാർഥി പര്യടനത്തിന്റെ അനൗൺസ്മെന്റ് കേൾക്കുമ്പോഴേക്കും വീട് മുറ്റത്തേക്ക് സ്ഥാനാർഥിയെ കാണാനായി ആളുകൾ...

Read More >>
#VVaseef | അവസാനഘട്ട പ്രചാരണത്തിലും തളരാതെ വി വസീഫ്

Apr 17, 2024 07:28 PM

#VVaseef | അവസാനഘട്ട പ്രചാരണത്തിലും തളരാതെ വി വസീഫ്

തുടർന്ന് ഏറാന്തോട് വലമ്പൂർ, മീൻകുളത്തികാവ്, മണ്ണാറമ്പ്, പനങ്ങാങ്ങര, കല്ലറാംകുന്ന് കോളനി, പുണർപ്പ, പേട്ടപ്പടി, കാളാവ്, ചോഴിപടി-ലക്ഷംവീട്,...

Read More >>
#LokSabhaElection2024 | കെ.സുരേന്ദ്രന് ഹൃദ്യമായ സ്വീകരണമൊരുക്കി അഹമ്മദീയ ജമാ അത്ത്

Apr 17, 2024 06:35 PM

#LokSabhaElection2024 | കെ.സുരേന്ദ്രന് ഹൃദ്യമായ സ്വീകരണമൊരുക്കി അഹമ്മദീയ ജമാ അത്ത്

വിവാഹ പ്രായം ഉയർത്തുക വഴി പെൺകുട്ടികൾക്ക് പഠനത്തിനും ,ജോലിക്കും അവസരമൊരുക്കിയതായും സ്ഥാനാർത്ഥി...

Read More >>
#BinoyVishwam | ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ - ബിനോയ് വിശ്വം

Apr 17, 2024 06:22 PM

#BinoyVishwam | ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ - ബിനോയ് വിശ്വം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരതയും സൗന്ദര്യവും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിൽ നിന്ന്...

Read More >>
Top Stories