#health | മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

#health |  മഞ്ഞപിത്തത്തെ അറിയാം,  പ്രതിരോധിക്കാം
Apr 3, 2024 05:07 PM | By Athira V

( www.truevisionnews.com ) കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് .

രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞപ്പിത്തത്തിൻറെ കാരണം. കരുതലില്ലെങ്കിൽ ഇത് വർദ്ധിച്ച തോതിലുള്ള രോഗ പകർച്ചക്ക് ഇടയാക്കുകയും ചെയ്യും.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും ഈ രോഗത്തെ ഗുരുതരമാക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറ് വേദന, മൂത്രത്തിലെ  നിറം മാറ്റം തുടങ്ങിയവയാണ്.

സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടേണ്ടതാണ്.

മഞ്ഞപ്പിത്തം വന്നാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും, തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, തണുത്തതും തുറന്ന് വെച്ചതുമായ  ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക എന്നീ ശീലങ്ങൾ പാലിക്കണം.

രോഗ പ്രതിരോധ മാർഗങ്ങൾ

1. തിളപ്പിച്ചാറിയ  വെള്ളം മാത്രം കുടിക്കുക

2. ആഹാരത്തിന് മുൻപും ശേഷവും  മലമൂത്ര  വിസർജ്ജനത്തിന്  ശേഷവും  കൈകൾ സോപ്പ് ഉപയോഗിച്ച്  വൃത്തിയായി കഴുകുക.

3. മലമൂത്ര  വിസർജ്ജനം  കക്കൂസിൽ മാത്രം നടത്തുക.

4. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ  ശുദ്ധ ജലത്തിൽ  മാത്രം തയ്യാറാക്കുക.

5. കുടിവെള്ള സ്രോതസ്സുകളിലും, കിണറുകളിലും   ക്ളോറിനേഷൻ  നടത്തുക.

6. നഖം  വെട്ടി  വൃത്തിയായി സൂക്ഷിക്കുക.

7. കുടിവെള്ളവും ആഹാര  സാധനങ്ങളും   ഈച്ച കടക്കാത്ത വിധം എപ്പോഴും അടച്ചു സൂക്ഷിക്കുക.

8. പച്ചക്കറികളും  പഴവർഗങ്ങളും   നല്ലവണ്ണം കഴുകിയ ശേഷം മാത്രം  ഉപയോഗിക്കുക.

9. കിണർ വെള്ളം  മലിനപ്പെടാനുള്ള  സാധ്യത ഒഴിവാക്കുക.

10. വീടും പരിസരവും  മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച്  ഈച്ച പെരുകുന്നത് തടയുക.

#hepatitis #can #be #known #prevented

Next TV

Related Stories
#juice |പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

Apr 29, 2024 02:52 PM

#juice |പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

പനിക്കൂര്‍ക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ്...

Read More >>
#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

Apr 28, 2024 08:25 PM

#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും...

Read More >>
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
Top Stories