കോഴിക്കോട് : (truevisionnews.com) കോഴിക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമും വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശെെലജയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വരണാധികാരി കൂടിയായ ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗിനാണ് ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പ്രകടനമായാണ് ഇരുവരും കലക്ട്രേറ്റിലെത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി മോഹനൻ, ടി പി രാമകൃഷ്ണൻ , ശ്രേയാംസ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
#LDF #candidate #ElamaramKareem #submitted #his #nomination #papers