#founddeath | നവീനും ദേവിയും ജീവിച്ചത് സന്തോഷത്തോടെയെന്നു പിതാവ് ബാലൻ മാധവൻ; മരണം താങ്ങാനാവാതെ കുടുംബം

#founddeath | നവീനും ദേവിയും ജീവിച്ചത് സന്തോഷത്തോടെയെന്നു പിതാവ് ബാലൻ മാധവൻ; മരണം താങ്ങാനാവാതെ കുടുംബം
Apr 2, 2024 09:42 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളായ ദേവിയുടെയും നവീന്റെയും മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ദേവിയുടെ വീട്ടുകാർ.

പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവലെ 11.30ഓടെയാണു മരണവിവരം അരുണാചൽ പ്രദേശ് എസ്‌പി ബാലൻ മാധവനെ ഫോൺ വിളിച്ചറിയിക്കുന്നത്.

എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലൻ മാധവൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.

നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവർ അരുണാചലിൽ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്. എന്തു പറയണമെന്ന് അറിയില്ല.

അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാൻ. മരണകാരണം എന്താണെന്നു കണ്ടെത്തണം. മറ്റ് ആരെക്കാളും ഉപരിയായി മരണവിവരം എന്താണെന്ന് എനിക്ക് കണ്ടെത്തേണ്ടതുണ്ട്.

നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. ജർമൻ ഭാഷയോടു ദേവിക്കു വലിയ താൽപര്യമായിരുന്നു. ഭാഷ പഠിച്ച് കോവിഡിനു മുൻപ് കുറച്ചുനാൾ ചെമ്പക സ്കൂളിൽ അവൾ ജോലി ചെയ്തിരുന്നു.

എന്റെ അളിയൻ ഡൽഹിയിലുണ്ട്. അദ്ദേഹം അരുണാചലിലേക്കു പോകും. അദ്ദേഹം അവിടെയെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണു വിശ്വാസം’’ – ബാലൻ മാധവൻ പറഞ്ഞു. 

2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം തിരുവനന്തപുരത്ത് നടന്നത്. തലസ്ഥാനത്തെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്നത്തെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ദേവിയുടെയും നവീന്റെയും മരണം ബന്ധുക്കളിൽ പലർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം സുഹൃത്തായ ആര്യയെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

#father #balan #madhavan #said #naveen #devi #lived #happily

Next TV

Related Stories
#missing | പത്തനംതിട്ടയിൽ 15-കാരനെ കാണാതായി; പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ

Sep 14, 2024 11:43 PM

#missing | പത്തനംതിട്ടയിൽ 15-കാരനെ കാണാതായി; പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ

പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ ആൻറണിയുടെ മകൻ നോയലിനെ ആണ്...

Read More >>
#MVD | ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി

Sep 14, 2024 10:45 PM

#MVD | ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി

ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി...

Read More >>
#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

Sep 14, 2024 10:26 PM

#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. യുവാവിന് ഛർദ്ധിയും മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും...

Read More >>
#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

Sep 14, 2024 10:14 PM

#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് പൊലീസ്...

Read More >>
#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

Sep 14, 2024 09:20 PM

#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

ഹൊസ്‌ദുര്‍ഗ്‌ പൊലീസും പൊതുപ്രവര്‍ത്തകരും ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു...

Read More >>
#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 14, 2024 08:32 PM

#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം...

Read More >>
Top Stories