#rain |പൊള്ളും ചൂടില്‍ ആശ്വാസ മഴയെത്തുന്നു; ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

#rain |പൊള്ളും ചൂടില്‍ ആശ്വാസ മഴയെത്തുന്നു; ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
Apr 2, 2024 05:47 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വടക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

#Strong #winds #thundershowers #likely #occur #seven #districts

Next TV

Related Stories
തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

Feb 11, 2025 01:59 PM

തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ്‌ അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്‍റ്, ബീഡി വർക്കേഴ്സ്...

Read More >>
'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

Feb 11, 2025 01:56 PM

'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു....

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

Feb 11, 2025 01:48 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ...

Read More >>
 കോഴിക്കോട്  പേരാമ്പ്രയിൽ  ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

Feb 11, 2025 01:38 PM

കോഴിക്കോട് പേരാമ്പ്രയിൽ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം...

Read More >>
സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

Feb 11, 2025 01:36 PM

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു....

Read More >>
സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

Feb 11, 2025 01:26 PM

സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ്...

Read More >>
Top Stories