#crime |ഫോൺ തൊടാൻപോലും സമ്മതിക്കുന്നില്ല; 17-കാരിയെ കൊന്നത് ഭർത്താവ്, ആശുപത്രിയിലെത്തിച്ച് അഭിനയം; പിടിയിൽ

#crime |ഫോൺ തൊടാൻപോലും സമ്മതിക്കുന്നില്ല; 17-കാരിയെ കൊന്നത് ഭർത്താവ്, ആശുപത്രിയിലെത്തിച്ച് അഭിനയം; പിടിയിൽ
Apr 2, 2024 04:28 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)   കർണാടകയിലെ രാമനഗരയിൽ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച 17-കാരി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇയാള്‍തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് ഡോക്ടര്‍മാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 27-നാണ് പെണ്‍കുട്ടിയെ ഭര്‍ത്താവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്.

വീട്ടില്‍ ജോലിചെയ്യുന്നതിനിടെ ഭാര്യ ബോധംകെട്ട് വീണെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. എന്നാല്‍, 17-കാരിയുടെ കഴുത്തില്‍ കണ്ട പാടുകള്‍ സംശയത്തിനിടയാക്കി.

ഇതോടെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും മൃതദേഹപരിശോധനയിലും സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

പെണ്‍കുട്ടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ഭാര്യ സ്ഥിരമായി മൊബൈല്‍ഫോണില്‍ ഒരാളുമായി സംസാരിക്കാറുണ്ടെന്നും മൊബൈല്‍ഫോണ്‍ തൊടാന്‍പോലും തന്നെ സമ്മതിക്കാറില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കൊലപാതകത്തിന് പുറമേ ബലാത്സംഗത്തിനും ശൈശവവിവാഹ നിരോധന നിയമപ്രകാരവും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

അകന്നബന്ധു കൂടിയായ പ്രതി മൂന്നുവര്‍ഷം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇവരുടെ വിവാഹം നടത്തികൊടുത്തു. സംഭവത്തില്‍ യുവാവിനെതിരേ പോലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. ദമ്പതിമാര്‍ക്ക് ഒന്നരവയസ്സുള്ള മകളുണ്ട്.

#police #termed #death #17yearold #girl #who #brought #hospital #unconscious #state #murder.

Next TV

Related Stories
#serialkiller | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ

Dec 25, 2024 09:30 AM

#serialkiller | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ

യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിർക്കുന്നവരെയാണ് ​കൊന്ന്...

Read More >>
#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

Dec 22, 2024 09:50 PM

#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

കുമാറിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

Dec 22, 2024 03:20 PM

#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ്...

Read More >>
#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു,  നാല് പേർ ഒളിവിൽ

Dec 21, 2024 10:34 AM

#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു, നാല് പേർ ഒളിവിൽ

വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി...

Read More >>
Top Stories