#murder | 'അവളെ വിടാൻ പറയൂ, കേണപേക്ഷിച്ച് മകൻ'; പിതാവിന്റെ മുന്നിൽ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു

#murder |  'അവളെ വിടാൻ പറയൂ, കേണപേക്ഷിച്ച് മകൻ'; പിതാവിന്റെ മുന്നിൽ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു
Apr 1, 2024 09:40 AM | By Athira V

ലാഹോർ: ( www.truevisionnews.com )  പിതാവിന്റെ കൺമുന്നിൽ വെച്ച് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്ന് സഹോദരൻ. മരിയ ബീവി എന്ന 22കാരിയെയാണ് സഹോദരൻ കഴുത്തു ഞെരിച്ച് കൊന്നത്.

ഇത് മറ്റൊരു സഹോദരൻ വീഡിയോ എടുക്കുകയും വൈറലാക്കുകയുമായിരുനന്നു. പിതാവിന്റെ കൺമുന്നിൽ വെച്ചാണ് അതിക്രൂരമായ ഈ സംഭവമുണ്ടായത്. പഞ്ചാബിൻ്റെ മധ്യ-കിഴക്കൻ പ്രവിശ്യയിലെ തോബ ടെക് സിംഗ് പട്ടണത്തിന് സമീപത്താണ് സംഭവം നടന്നത്.

മുഹമ്മദ് ഫൈസൽ എന്ന സഹോദരനാണ് പിതാവ് അബ്ദുൽ സത്താറിന്റെ മുന്നിൽ വെച്ച് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നത്. വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് സഹോദരിയെ ആക്രമിക്കുന്നത് മറ്റൊരു സഹോദരനായ ഷെഹ്ബാസ് മൊബൈലിൽ പകർത്തുകയായിരുന്നു.

ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ പെൺകുട്ടിയുടെ അടുത്തായി പിതാവ് ഇരിക്കുന്നതും കാണാം.

അച്ഛാ അവളെ വിട്ടയയ്ക്കാൻ പറയൂവെന്ന് ഷെഹബാസ് വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ സഹോദരൻ ആക്രമണം തുടരുകയായിരുന്നു. എന്നാൽ ആക്രമണത്തെ ചെറുക്കാതിരുന്ന പിതാവ് സഹോദരന് വെള്ളം നൽകാനാണ് ആവശ്യപ്പെട്ടത്.

പെൺകുട്ടിയുടെ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു. സംഭവത്തിൽ രണ്ടു സഹോദരൻമാരേയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഇത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടി നിരന്തരം വീഡിയോ കോളിൽ ഒരാളുമായി സംസാരിക്കുന്നത് കുടുംബം വിലക്കിയിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല.

#brother #murdered #sister #three #arrested #pakisthan

Next TV

Related Stories
#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

May 1, 2024 12:59 PM

#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന്...

Read More >>
#murder |  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

May 1, 2024 08:56 AM

#murder | പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ...

Read More >>
#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

Apr 30, 2024 07:19 PM

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ...

Read More >>
#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

Apr 30, 2024 11:14 AM

#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ...

Read More >>
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
Top Stories