#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും
May 2, 2024 11:50 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്നു കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, 40 ഡിഗ്രി ചൂട് ആണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് വകുപ്പു പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തുക.

മറ്റു ജില്ലകളിൽ ഇങ്ങനെ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട് – 37 ഡിഗ്രി; എറണാകുളം – 36 ഡിഗ്രി; ഇടുക്കി, വയനാട് – 35 ഡിഗ്രി. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55-65% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടുകൂടിയ അസ്വസ്ഥയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർകൂടി ഉഷ്ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്താവുന്ന ഉയർന്ന താപനില എന്ന മുന്നറിയിപ്പിൽ പറയുന്നതിനേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തിയിരുന്നു.

#very #hot #today #Most #Palakkad #Kollam #Thrissur

Next TV

Related Stories
#theft | ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു: പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

May 17, 2024 09:39 AM

#theft | ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു: പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

റോഡരിയിൽ നിൽക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളിൽ ഒരാൾ ഇറങ്ങി വന്നു മാല...

Read More >>
#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

May 17, 2024 09:14 AM

#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ...

Read More >>
#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

May 17, 2024 09:03 AM

#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

ആറ്റുകാൽ ദർശനം കഴിഞ്ഞ് എട്ടുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി. വരി നിന്ന് തൊഴുത് കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങി നടന്ന രാമനാഥനെ പിന്നീട്...

Read More >>
#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

May 17, 2024 08:47 AM

#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ...

Read More >>
#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

May 17, 2024 08:20 AM

#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

ഓഫിസ് നടത്തിപ്പിനും മറ്റുചെലവുകള്‍ക്കുമായി 19 ലക്ഷം രൂപയും മാറ്റിവച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ്...

Read More >>
#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

May 17, 2024 08:15 AM

#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ...

Read More >>
Top Stories