#SMRITHIKUDEERAMATTACK | കണ്ണൂരിലെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

#SMRITHIKUDEERAMATTACK | കണ്ണൂരിലെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Mar 30, 2024 11:12 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചിൽ കുപ്പി പെറുക്കി വിൽപന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്. കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.

പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്മൃതി കുടീരങ്ങളിൽ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയിൽ കണ്ടെത്തിയത്.

സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സ്വദേശി പിടിയിലായത്. സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നിൽ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിക്കുന്നതിനിടെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്.

അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ, മുൻ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് കറുത്ത ലായനി ഒഴിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.

#memorialshrines #cpm #leaders #defaced #kannur #arrest #accused #recorded #today

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories