#riyasmaulvimurdercase |കാസർകോട് റിയാസ് മൗലവി കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്; ജില്ലയിൽ കനത്ത സുരക്ഷ

#riyasmaulvimurdercase |കാസർകോട് റിയാസ് മൗലവി കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്; ജില്ലയിൽ കനത്ത സുരക്ഷ
Mar 30, 2024 08:20 AM | By Susmitha Surendran

കാസർകോട്: (truevisionnews.com)   കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും.

കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം നല്‍കി.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്.

പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഘ്പരിവാർ പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

2019ൽ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.

കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. നഗരത്തിലും കോടതി പരിസരത്തും കനത്ത സുരക്ഷയൊരുക്കും.

#Sentencing #today #RiyazMaulavi #murder #case #Heavy #security #district

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories