#twinvote | ഉടുമ്പൻചോല മണ്ഡലത്തിൽ ഇരട്ടവോട്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തൽ; വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചു

#twinvote | ഉടുമ്പൻചോല മണ്ഡലത്തിൽ ഇരട്ടവോട്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തൽ; വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചു
Mar 30, 2024 07:14 AM | By VIPIN P V

ഇടുക്കി: (truevisionnews.com) ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി പേർക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിൻറെ പരിശോധനയിൽ കണ്ടെത്തി.

ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്ന് മനസിലായത്.

174 പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.

ഈ പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്.

ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്സ് ലിസ്റ്റുകളിലാണ് പേരുള്ളത്.

രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്.

രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

#RevenueDepartment #finds #doublevote #Udumbanchola #constituency;#notice #voters

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories