#womensgroup | പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകി ഒരു വനിതാ കൂട്ടായ്മ

#womensgroup | പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകി ഒരു വനിതാ കൂട്ടായ്മ
Mar 29, 2024 09:42 AM | By Aparna NV

മലപ്പുറം: (truevisionnews.com) 25,000 മുതല്‍ ലക്ഷങ്ങള്‍വരെ വിലയുള്ളതാണ് പലരും വാങ്ങുന്ന വിവാഹ വസ്ത്രങ്ങള്‍. എന്നാല്‍, ഏതാനും മണിക്കൂര്‍കഴിഞ്ഞാല്‍ പിന്നെയതിന് ഉപയോഗമില്ല.പുതിയ വീടുവെക്കുന്നവര്‍ പഴയ വീട് പൊളിക്കുമ്പോള്‍ ഓടും മരവുമൊക്കെയായി എന്തൊക്കെ സാധനങ്ങള്‍ ബാക്കിയാവും.

അവയും പിന്നെ പാഴ്വസ്തുക്കള്‍! പക്ഷേ, ഇതെല്ലാം കിട്ടിയാല്‍ അനുഗ്രഹമാകുന്നവര്‍ നമ്മുടെ തൊട്ടടുത്ത വീടുകളില്‍ത്തന്നെ ഉണ്ടാകില്ലേ? അങ്ങനെയുള്ളവര്‍ക്ക് തുണയാകാന്‍ ഇതാ ഒരു പെണ്‍കൂട്ടായ്മ.

മലപ്പുറം ഊരകം ഗ്രാമപ്പഞ്ചായത്തിലെ വനിതാ കൂട്ടായ്മയായ റാഹാ റിലീഫ് സെല്‍ ആണ് നന്മയുടെ പുതിയ വഴിതുറന്നത്. ഉപയോഗം കഴിഞ്ഞ വസ്ത്രങ്ങള്‍,

വീടു പുതുക്കിപ്പണിയുമ്പോള്‍ എടുത്തുമാറ്റുന്ന വാതില്‍, ജനല്‍, മറ്റു മര ഉരുപ്പടികള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ തുടങ്ങി പുനരുപയോഗ സാധ്യതയുള്ളതെന്തും സമാഹരിച്ച് അതില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് എത്തിച്ചുനല്‍കുകയാണിവര്‍.

വിവാഹവസ്ത്രങ്ങള്‍ ഉപയോഗശേഷം തിരിച്ചേല്‍പ്പിക്കാമെന്ന വ്യവസ്ഥയിലും മറ്റുള്ളവ സൗജന്യമായുമാണ് നല്‍കുന്നത്. ഏഴു മാസം മുമ്പാണ് ഈ സംരംഭം തുടങ്ങിയതെന്ന് ഇതിനു നേതൃത്വംനല്‍കുന്ന സൗദ അബുത്വാഹിര്‍ പറഞ്ഞു.

ഇതിനകം നൂറോളം വിവാഹങ്ങളില്‍ വിവാഹവസ്ത്രമുള്‍പ്പെടെ നല്‍കാനായി. നിര്‍ധനര്‍ നിര്‍മിക്കുന്ന പത്തിലധികം വീടുകള്‍ക്ക് മര ഉരുപ്പടികളും മറ്റും എത്തിച്ചുനല്‍കി. സൗദയുടെ ഒരനുഭവത്തില്‍നിന്നുതന്നെയാണ് ഈ ആശയമുണ്ടാകുന്നത്.

വീട്ടില്‍ ഭിക്ഷ യാചിച്ചത്തുന്നവരില്‍ പലരും വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടതോടെ വീടിനു പുറത്ത് കുറേ വസ്ത്രങ്ങള്‍ ബക്കറ്റുകളിലാക്കി ഇട്ടുവെക്കാറുണ്ടായിരുന്നു.

സാധനങ്ങളൊന്നുമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാനൊരു സംരംഭം തുടങ്ങിയാലെന്താ എന്ന ചിന്തയുണ്ടായത് ഇതില്‍ നിന്നാണ്. പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരുമായിച്ചേര്‍ന്ന് റാഹ റിലീഫ് സെല്‍ പിറക്കുന്നത് അങ്ങനെയാണ്.

എല്ലാ മാസവും 25-ന് ഊരകം കുന്നത്തുള്ള ഓഫീസില്‍ സമാഹരിച്ച സാധനങ്ങളുടെ വിതരണവും നടക്കും. വി. മൈമൂനത്ത്, സലീന പരി, ജംഷീന പാങ്ങാട്ട്, ഷക്കീല അത്തോളി എന്നിവരാണ് സംരംഭത്തിനു നേതൃത്വം നല്‍കുന്ന മറ്റുള്ളവര്‍.

#womens #group #distributes #reusable #items #to #the #needy

Next TV

Related Stories
#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

Apr 27, 2024 11:17 PM

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ്...

Read More >>
#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

Apr 27, 2024 10:51 PM

#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ...

Read More >>
#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2024 10:45 PM

#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്...

Read More >>
#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

Apr 27, 2024 10:27 PM

#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്...

Read More >>
Top Stories