#vote | ‘വിലപ്പെട്ട’ വോട്ട് രേഖപ്പെടുത്തി ബഷീറും സൽമാനും; ടിക്കറ്റെടുത്തത് മൂന്ന് വിമാനങ്ങൾക്ക്, ചെലവായത് ഒരു ലക്ഷത്തോളം രൂപ!

#vote | ‘വിലപ്പെട്ട’ വോട്ട് രേഖപ്പെടുത്തി ബഷീറും സൽമാനും; ടിക്കറ്റെടുത്തത് മൂന്ന് വിമാനങ്ങൾക്ക്, ചെലവായത് ഒരു ലക്ഷത്തോളം രൂപ!
Apr 27, 2024 11:15 PM | By Athira V

നാദാപുരം(കോഴിക്കോട് ) : ( www.truevisionnews.com  ) ‌ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ ‘വിലപ്പെട്ട’ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത് യഥാർഥത്തിൽ ഉമ്മത്തൂർ സ്വദേശി ചോരങ്ങോട്ട് ബഷീറും എലാങ്കോട് സ്വദേശി സൽമാൻ യൂസുഫും ആയിരിക്കണം.

മൂന്നു വിമാനങ്ങൾക്ക് ടിക്കറ്റെടുത്താണ് ഇവർ വോട്ടു ചെയ്യാൻ നാട്ടിലെത്തിയത്. 25നു ഖത്തറിൽ നിന്ന് ബംഗളൂരുവിലേക്കാണ് ഇവർ ആദ്യം വിമാന ടിക്കറ്റെടുത്തത്. എന്നാൽ, എയർപോർട്ടിൽ എത്തുമ്പോഴേക്കും വിമാനം പോയിക്കഴിഞ്ഞിരുന്നു.

ഇതോടെ ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരിക്ക് വീണ്ടും വിമാന ടിക്കറ്റെടുത്തു. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി റോഡ് മാർഗം നാട്ടിലെത്തുമ്പോഴേക്കും വോട്ടിങ് സമയം കഴിയുമെന്നതിനാൽ, നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്കു വീണ്ടും വിമാനം കയറി.

വോട്ടെടുപ്പ് അവസാനിക്കും മുൻപു തന്നെ ഉമ്മത്തൂരിലെ ബൂത്തിലെത്തി ബഷീറും എലാങ്കോട്ടെ (കണ്ണൂർ ജില്ല) ബൂത്തിലെത്തി സൽമാൻ യൂസുഫും വോട്ട് ചെയ്തു. വിമാന ടിക്കറ്റുകൾക്കു മാത്രമായി ഒരു ലക്ഷത്തോളം രൂപയാണ് ഇവർക്ക് ചെലവായത്.

#loksabha #election #2024 #basheer #salman #came #qatar #cast #vote

Next TV

Related Stories
#arrest | 17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ

May 10, 2024 06:11 PM

#arrest | 17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ

പൊലീസിനെകണ്ട് വീട്ടിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ്...

Read More >>
#PKKunhalikutty | കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞു കൊത്തി - കുഞ്ഞാലിക്കുട്ടി

May 10, 2024 05:43 PM

#PKKunhalikutty | കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞു കൊത്തി - കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഭരണത്തിലേറാൻ പോവുന്ന പാർട്ടിയുടേതാണെന്നും കുഞ്ഞാലിക്കുട്ടി...

Read More >>
#drowned | ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

May 10, 2024 05:40 PM

#drowned | ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കുട്ടികളുടെ അമ്മാവന്‍റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ...

Read More >>
#sexuallyassault | നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; സംഭവത്തിൽ 50-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി

May 10, 2024 05:25 PM

#sexuallyassault | നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; സംഭവത്തിൽ 50-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇന്നലെ രാത്രി വളയം പൊലീസ് ഇയാളെ വളയം ഗവ.ആശുപത്രി റോഡിൽ വച്ച് കസ്റ്റഡിയിൽ...

Read More >>
#accident |ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കാൻ വാഹനങ്ങൾ വെട്ടിച്ചു; കൂട്ടയിടി, അഞ്ച്  പേര്‍ക്ക് പരിക്ക്

May 10, 2024 05:19 PM

#accident |ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കാൻ വാഹനങ്ങൾ വെട്ടിച്ചു; കൂട്ടയിടി, അഞ്ച് പേര്‍ക്ക് പരിക്ക്

ഇയാളുടെ ദേഹത്ത് വാഹനം കയറാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങൾ തമ്മിൽ...

Read More >>
#kattakadadeath |'മായ മുരളിയുടെ വീട്ടിൽ ഇടയ്ക്കിടെ അജ്ഞാതൻ വന്നുപോയി' ഭർത്താവ് മിസ്സിങ്, ദുരൂഹമരണത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു

May 10, 2024 05:17 PM

#kattakadadeath |'മായ മുരളിയുടെ വീട്ടിൽ ഇടയ്ക്കിടെ അജ്ഞാതൻ വന്നുപോയി' ഭർത്താവ് മിസ്സിങ്, ദുരൂഹമരണത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു

സംഭവം കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ ഇതുവരെ...

Read More >>
Top Stories