#garlic |വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ

 #garlic |വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ
Mar 29, 2024 08:38 AM | By Aparna NV

(truevisionnews.com)  മിക്ക കറികളിലും നാം പതിവായി ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് വെളുത്തുള്ളി. എന്നാൽ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്.

വിവിധ സൾഫർ സംയുക്തങ്ങളും എൻസൈമുകളും വെളുത്തുള്ളിയിലുണ്ട്. വിറ്റാമിൻ ബി 1, ബി 6, വിറ്റാമിൻ സി, എന്നിവയാലും വെളുത്തുള്ളി സമ്പുഷ്ടമാണ്. കൂടാതെ ക്യാൽസ്യം, അയൺ, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് എന്നിവയുടെ സാന്നിധ്യവും വെളുത്തുള്ളിയിലുണ്ട്.

വെറും വയറ്റിൽ വെളുത്തുള്ളി ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാനും കരളിൻ്റെയും മൂത്രസഞ്ചിയുടെയും ശരിയായ പ്രവർത്തനത്തിനും വെളുത്തുള്ളി സഹായിക്കുന്നു.

വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് ഫലപ്രദമാണ് വെളുത്തുള്ളി. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവർത്തിക്കുന്നത്. ഇത് കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു.

വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വെളുത്തുള്ളിയിലെ അലൈൽ സൾഫൈഡ് എന്ന പദാർത്ഥമാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.

വെളുത്തുള്ളി വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി എഐസിആർ (American Institute for Cancer Research) വ്യക്തമാക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്. രാവിലെ ഉണർന്നയുടൻ രണ്ട് വെളുത്തുള്ളിയല്ലി കഴിക്കുന്നത് പലവിധ അണുബാധകളെയും ചെറുക്കാൻ സഹായിക്കും.

ചുമ, ജലദോഷം എല്ലാം ഇതിനുദാഹരണമാണ്. ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും.

ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ വെളുത്തുള്ളി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിയുന്ന സാഹചര്യം ചെറുക്കുന്നു.


#eat #garlic #empty #stomach

Next TV

Related Stories
പാവയ്ക്ക അത്ര പാവമല്ല; കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ പ്രമേഹം തോൽക്കും

Feb 5, 2025 01:13 PM

പാവയ്ക്ക അത്ര പാവമല്ല; കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ പ്രമേഹം തോൽക്കും

കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും പാവയ്ക്ക ചായ...

Read More >>
ഇനിയും എന്നെ അറിയേണ്ടെ? വലിച്ചെറിയുന്ന കറിവേപ്പിലയ്ക്കും പറയാന്നുണ്ടേറെ

Feb 5, 2025 12:00 PM

ഇനിയും എന്നെ അറിയേണ്ടെ? വലിച്ചെറിയുന്ന കറിവേപ്പിലയ്ക്കും പറയാന്നുണ്ടേറെ

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിലൂടെയും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിലൂടെയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന...

Read More >>
ഇപ്പൊഴും ഉറങ്ങുന്നതിന് മുൻപ് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

Feb 4, 2025 01:16 PM

ഇപ്പൊഴും ഉറങ്ങുന്നതിന് മുൻപ് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

താഴെ പറയുന്ന രണ്ടു രീതിയിലുള്ള ഭക്ഷണക്രമം നിങ്ങളുടെ ജീവിതത്തിലെ ഉറക്കമില്ലായ്മക്കും പലതരത്തിലുള്ള സമ്മർദ്ദങ്ങളുടെ തോത് കുറക്കുന്നതിനും...

Read More >>
താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

Feb 2, 2025 12:16 PM

താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

താരനുള്ളവർ ഉപയോഗിക്കുന്ന ഹെയർബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. പില്ലോ കവറിൽ നിന്നു പോലും താരൻ...

Read More >>
പുരുഷന്മാർ ശ്രദ്ധിക്കുക; ബീജത്തിന്റെ അളവ് കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം....

Jan 27, 2025 05:58 PM

പുരുഷന്മാർ ശ്രദ്ധിക്കുക; ബീജത്തിന്റെ അളവ് കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം....

അമിതമൊബെെൽ ഉപയോ​ഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ബീജങ്ങളുടെ എണ്ണം...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ടോ..?ശ്രദ്ധിക്കുക...!

Jan 26, 2025 05:56 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ടോ..?ശ്രദ്ധിക്കുക...!

സെക്‌സ് വേദനാജനകമാകുന്നത് എന്തുകൊണ്ടാണെന്നും അതെങ്ങനെ മാറ്റാമെന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് ഈ...

Read More >>
Top Stories