#arrest |വമ്പന്‍ ആസൂത്രണം; മധ്യവയസ്‌കനെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടിയ 19കാരന്‍ പിടിയില്‍

#arrest |വമ്പന്‍ ആസൂത്രണം; മധ്യവയസ്‌കനെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടിയ 19കാരന്‍ പിടിയില്‍
Mar 29, 2024 06:49 AM | By Susmitha Surendran

(truevisionnews.com)   ഹണി ട്രാപ്പില്‍ കുടുക്കി മധ്യവയസ്‌കന്റെ പണം തട്ടിയ 19 വയസുകാരന്‍ പിടിയില്‍. പാലക്കാട് കോങ്ങാട് സ്വദേശി മുഹമ്മദ് ഹാരിഫിനെ കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസാണ് പിടികൂടിയത്.

വിദഗ്ധമായ ആസൂത്രണമാണ് 19കാരന്‍ ഉള്‍പ്പെട്ട സംഘം നടത്തിയത്. ഹാരിഫ് ഉള്‍പ്പെട്ട സംഘം മധ്യവയസ്‌കന് ആദ്യം ചില ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത് വലയില്‍ അകപ്പെടുത്തി.

പിന്നീട് ഇതേ കാര്യങ്ങള്‍ വച്ച് മധ്യവയസ്‌കനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ആരംഭിച്ചു. തുടര്‍ന്ന് ഇവര്‍ തന്നെ ഒരു ഇന്‍സ്‌പെക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കേസ് ഒതുക്കി തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു. കേസ് ഒതുക്കി തീര്‍ക്കാനാണ് സംഘം 40000 രൂപ മധ്യവയസ്‌കനോട് ആവശ്യപ്പെട്ടത്.

ഹാരിഫിനെക്കൂടാതെ 16 വയസുകാരനായ മറ്റൊരു കുട്ടിയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ നമ്പരാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്നും പൊലീസ് പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#19yearold #man #arrested #cheating #middleaged #man #honeytrap.

Next TV

Related Stories
#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

Apr 27, 2024 11:17 PM

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ്...

Read More >>
#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

Apr 27, 2024 10:51 PM

#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ...

Read More >>
#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2024 10:45 PM

#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്...

Read More >>
#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

Apr 27, 2024 10:27 PM

#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്...

Read More >>
Top Stories