കൊണ്ടോട്ടി(മലപ്പുറം): (truevisionnews.com) മലപ്പുറം ലോക് സഭാ സ്ഥാനാർഥി വി വസീഫിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം രാവിലെ 8 മണിക്ക് കൊണ്ടോട്ടി ടൗണിൽ നിന്നും ആരംഭിച്ചു.
പിന്നീട് പഴയങ്ങാടി, താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ സ്ഥാനാർഥി സന്ദർശിച്ചു. 11 മണിക്ക് സ്ഥാനാർഥി വാഴയൂരിലെ പി കെ തടത്തിൽ എത്തുകയും വോട്ടർമാരെ കാണുകയും ചെയ്തു.
തുടർന്ന് വാഴക്കാട്, വെട്ടത്തൂർ, ചീക്കോട് എന്നീ സ്ഥലങ്ങളും സ്ഥാനാർഥി ഇന്ന് സന്ദർശിച്ചു.
ഉച്ചയ്ക്ക് ശേഷം 3: 30ന് കൊളമ്പലത്ത് നിന്നാണ് സ്ഥാനാർഥിയുടെ പര്യടനം ആരംഭിച്ചത്.
വൈകുന്നേരം 5 : 30ന് മുൻപ് സ്ഥാനാർഥി വി വസീഫ് ചീക്കോട്, മുതുവല്ലൂർ, പറപ്പൂർ, നേടിയിരുപ്പ്, കുറുപ്പത്ത് എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി.
വൈകുന്നേരം കൊണ്ടോട്ടിയിലെ ഗൃഹ സന്ദർശനങ്ങൾക്ക് ശേഷമാണ് വി വസീഫിന്റെ ഇന്നത്തെ പര്യടന പ്രവർത്തനങ്ങൾ പൂർത്തിയായത്.
എൽഡിഎഫ് മണ്ഡലം സെക്രട്ടറി എൻ. പ്രമോദ് ദാസ്, ഏരിയ സെക്രട്ടറി പി. കെ മോഹൻദാസ് എന്നിവർ ഇന്ന് സ്ഥാനാർത്ഥിയുടെ കൂടെ പര്യടനത്തിന്റെ ഭാഗമായി.
#VVaseef #asking #for #votes #family #meetings #Kondoti