#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍
Mar 27, 2024 05:30 PM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഹോളി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറ് വ്യത്യസ്ത കൊലപാതകങ്ങള്‍. ഡല്‍ഹിയിലെ വിവിധമേഖലകളിലായാണ് തിങ്കളാഴ്ച ആറുപേര്‍ കൊല്ലപ്പെട്ടത്. മിക്ക കേസുകളിലും പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. 

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം.

സ്ത്രീധന പീഡനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മന്‍ജീത്(30), ഇയാളുടെ മാതാപിതാക്കളായ ഭീം(52), മീന(48), സഹോദരന്‍ മനീഷ്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ഗുലാബിബാഗിലുണ്ടായ സംഘര്‍ഷത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അമിര്‍ എന്നയാള്‍ വാഹനം നിര്‍ത്തിയതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ഒരുസംഘവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഈ സംഘം അമീറിന്റെ വാഹനത്തെ പിന്തുടരുകയും കാര്‍ അടിച്ചുതകര്‍ക്കുകയുംചെയ്തു. ഇതോടെ അമീര്‍ സഹോദരന്‍ കാമിലിനെ വിളിച്ചുവരുത്തി.

കാമില്‍ തന്റെ കൂട്ടാളികളുമായി സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ സംഘര്‍ഷത്തിലാണ് കാമില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ 22-കാരന്‍ വെടിയേറ്റ് മരിച്ചതായിരുന്നു ഹോളിദിനത്തിലെ മൂന്നാമത്തെ കൊലപാതകം. മുസ്തകീം എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുന്‍ഭാര്യയെ കാണാനെത്തിയ മുസ്തകീമിനെ സ്ത്രീയുടെ ആണ്‍സുഹൃത്തായ യാസീന്‍ എന്നയാളാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

മംഗോള്‍പുരിയില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് മറ്റൊരു യുവാവ് വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളായ വിവേക്, ഉമേഷ് ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹ്ദ്രയില്‍ കവര്‍ച്ചാശ്രമത്തിനിടെയാണ് മറ്റൊരു കൊലപാതകം അരങ്ങേറിയത്.

മൊബൈല്‍ഫോണ്‍ പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെ രാജ്കരണ്‍ എന്നയാളെ രണ്ടംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കടിയേറ്റ് രക്തംവാര്‍ന്നനിലയില്‍ കണ്ടെത്തിയ രാജ്കരണെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രതികളായ ഗോവിന്ദ, വികാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി രാജ്പാര്‍ക്കില്‍ യുവതി കൊല്ലപ്പെട്ടതായിരുന്നു ഹോളിദിനത്തിലെ അവസാനകൊലപാതകം.

തിങ്കളാഴ്ച രാത്രി നടന്ന കൊലപാതകം ചൊവ്വാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ മംഗോള്‍പുരിയിലെ റെയില്‍വേട്രാക്കിന് സമീപത്താണ് സുല്‍ത്താന്‍പുരി സ്വദേശിയായ 24-കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല.

#six #murders #reported #delhi #holi #day

Next TV

Related Stories
#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

Apr 27, 2024 10:49 AM

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ...

Read More >>
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
Top Stories