#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം
Mar 27, 2024 12:47 PM | By VIPIN P V

ചെന്നൈ: (truevisionnews.com) ഐപിഎല്ലില്‍ ആദ്യ മത്സരത്തിന് തൊട്ടു മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകസ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി ഞെട്ടിച്ചെങ്കിലും ഗ്രൗണ്ടില്‍ ഇപ്പോഴും യഥാര്‍ത്ഥ ക്യാപ്റ്റന്‍ ധോണി തന്നെയാണെന്ന് ആരാധകര്‍ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും ഫീല്‍ഡ് സെറ്റ് ചെയ്തൊക്കെ പതിവുപോലെ ധോണിയായിരുന്നു.

ഇതോടെ ധോണിയാണോ റുതുരാജ് ആണോ ചെന്നൈ ക്യാപ്റ്റനെന്ന ചോദ്യവും ഉയര്‍ന്നു. ഇതേസംശയം കളിക്കാര്‍ക്കും ഇപ്പോഴുണ്ടെന്ന് തുറന്നു പറയുകയാണ് ചെന്നൈ ടീം അംഗമായണ് പേസര്‍ ദീപക് ചാഹര്‍.

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരശേഷം ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരുടെ നിര്‍ദേശമാണ് സ്വീകരിക്കുക എന്ന സുനില്‍ ഗവാസ്കറുടെ ചോദ്യത്തിന് ചാഹര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍ ഞാൻ മഹി ഭായിയയെയും റുതുരാജിനെയും നോക്കും. രണ്ടുപേരും ഇപ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്യാറുണ്ട്.

അതുകൊണ്ട് ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ആരെ നോക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ചെറിയൊരു കണ്‍ഫ്യൂഷനുണ്ട്.

ചെന്നൈയെ മികച്ച രീതിയിലാണ് റുതുരാജ് നയിക്കുന്നതെന്നും ദീപക് ചാഹര്‍ പറഞ്ഞു.

ആര്‍സിബിക്കെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരത്തില്‍ ധോണി ഫീല്‍ഡ് സെറ്റ് ചെയ്യുന്നത് കണ്ട് ഓണ്‍ഫീല്‍ഡ് കമന്‍ററിക്കിടെ വീരേന്ദര്‍ സെവാഗും ഇര്‍ഫാന്‍ പത്താനും ധോണിയാണോ ഇനി ശരിക്കും ക്യാപ്റ്റനെന്ന് ചോദിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ച്ച ചെന്നൈ ഇന്നലെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്‍റെ ആധികാരിക ജയവുമായി പോയന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു.

രണ്ട് മത്സരങ്ങളിലും ചെന്നൈക്കായി ധോണി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

#Confusion #indeed, #look #Dhoni #Ruturaj #taking #decision; #Chennai #star #spoke #openly

Next TV

Related Stories
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
Top Stories