#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം
Mar 23, 2024 03:55 PM | By Aparna NV

(truevisionnews.com) ദിവസവും ഒരു നെല്ലിക്കയായാലോ ... ? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് പറയും പോലെ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾക്കും ഔഷധ ഗുണങ്ങൾക്കും പേരു കേട്ടതാണ് നെല്ലിക്ക.വിറ്റാമിൻസി,ആന്റിഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമാണിത്.ദിവസവും നെല്ലിക്ക കഴിച്ചാൽ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

നെല്ലിക്കയുടെ പ്രദാന ഗുണങ്ങൾ

  • വിറ്റാമിൻ സി വിറ്റാമിൻ സി യുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് നെല്ലിക്ക.വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിനും സന്ധികൾക്കും കൊളാജൻ രൂപീകരണത്തിനും സഹായിക്കുകയും ശക്തമായ ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
  • നെല്ലിക്കയിൽ പോളിഫെനോൾസ്, ഫ്‌ലേവനോയ്ഡുകൾ, ടാന്നിൻസ് ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
  • നെല്ലിക്ക പതിവായി കഴിക്കുന്നത്  വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും  ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും ചെയ്യുന്നു.
  • പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനക്കേട്, വയറുവീർക്കൽ എന്നിവ കുറക്കുകയും ചെയ്യും.
  • നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • നെല്ലിക്കയിലെ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • പതിവായി നെല്ലിക്ക കഴിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • ഇതിന്റെ ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ പ്രശ്‌നങ്ങൾ തടയുകയും മുഖക്കുരു കുറയ്ക്കാനും സഹായിക്കും.

ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും നെല്ലിക്കക്ക് പാർശ്വഫലങ്ങളുമുണ്ട് .

  • അമിതമായ അളവിൽ നെല്ലിക്ക കഴിക്കുന്നത് മൂലം ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ, വയറിളക്കം, അലർജി പോലുള്ള പാർശ്വഫലങ്ങളും അനുഭവപ്പെടാൻ സാധ്യത ഉണ്ട്.
  • അതുകൊണ്ടുതന്നെ നെല്ലിക്ക ദിവസവും കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.ഡോക്ടറുടെ നിർദേശം സ്വീകരിച്ച ശേഷം മാത്രം നെല്ലിക്ക പതിവായി കഴിക്കാം.

#amla #health #Knowabout #benefitsofamla

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories