നേതൃത്വ വികസന പ്രോഗ്രാം അവതരിപ്പിച്ച് ജാരോ എഡ്യുക്കേഷന്‍

നേതൃത്വ വികസന പ്രോഗ്രാം അവതരിപ്പിച്ച് ജാരോ എഡ്യുക്കേഷന്‍
Jan 4, 2022 11:04 PM | By Vyshnavy Rajan

കൊച്ചി : പ്രൊഫഷണലുകള്‍ക്കായി മികച്ച എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യൂക്കേഷന്‍ ജീവനക്കാര്‍ക്കായി നേതൃത്വ വികസന പ്രോഗ്രാം ആരംഭിച്ചു. ഈ ഇന്‍-ഹൗസ് പ്രോഗ്രാമിലൂടെ 100ലധികം ജീവനക്കാര്‍ക്ക് നേട്ടമുണ്ടാകും.

ബിസിനസ് ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകള്‍, സീനിയര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവുകള്‍, ടീം ലീഡ്സ്, അസിസ്റ്റന്‍റ് മാനേജര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ ഈ പരിപാടിയിലുണ്ട്..

ലീഡര്‍ഷിപ്പ് ശൈലികള്‍, പ്രസ്ഥാനത്തിലെ മാറ്റങ്ങള്‍, ഗ്രൂപ്പ് ഡൈനാമിക്സ്, പ്രകടന മികവുള്ള ടീമിനെ സൃഷ്ടിക്കല്‍, തന്ത്രപരമായ പ്ലാനിങ്, ഇന്നൊവേഷണിലൂടെയുള്ള നേതൃത്വം, സംഘര്‍ഷം കൈകാര്യം ചെയ്യല്‍, ധാര്‍മ്മികതയുള്ള കമ്പനി കെട്ടിപ്പടുക്ക ല്‍ തുടങ്ങിയവയ്ക്കൊപ്പം നേതൃത്വത്തിന്‍റെ മറ്റ് മൂല്യങ്ങളും പരിശീലന പരിപാടിയിലുണ്ട്.

പഠനം ഒരു ആജീവനാന്ത പ്രക്രിയയാണെന്ന് ജാരോ വിശ്വസിക്കുന്നു, സംഘടനാപരമായ കാര്യക്ഷമത, സര്‍ഗ്ഗാത്മകത, പരിപോഷണം എന്നിവയില്‍ ഊന്നി ഒരു സംരംഭകന്‍റെ മാനസികാവസ്ഥയിലൂടെ നാളത്തെ നേതാക്കളാകാന്‍ തങ്ങളുടെ ജീവനക്കാരെ സജ്ജമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഉടനടി പ്രായോഗിക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരും കൂടുതല്‍ ഉള്‍ക്കൊള്ളാനും സമീപിക്കാവുന്നതുമായ വ്യക്തികളായി രൂപപ്പെടുത്താനും ഈ സംരംഭം അവരെ സഹായിക്കുമെന്നും ജാരോ എഡ്യുക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.

വിവിധ വ്യവസായ പ്രമുഖരും അക്കാദമിക് വിദഗ്ധരും ഈ ഇന്‍-ഹൗസ് പരിശീലന പരിപാടിക്ക് മികവേകും. ഗ്രൂപ്പ് ചര്‍ച്ചകള്‍, അവതരണങ്ങള്‍, അസൈന്‍മെന്‍റുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കേസ് അധിഷ്ഠിത പ്രോഗ്രാമാകും ഇത്.

Jarro Education presenting a leadership development program

Next TV

Related Stories
ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’; എല്ലാ എച്ച്സിവി, ഐസിവി, എല്‍സിവി ട്രക്ക് ശ്രേണിയിലും ഗ്യാരണ്ടി പ്രഖ്യാപിച്ച് മഹീന്ദ്ര

Jan 17, 2022 07:54 PM

ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’; എല്ലാ എച്ച്സിവി, ഐസിവി, എല്‍സിവി ട്രക്ക് ശ്രേണിയിലും ഗ്യാരണ്ടി പ്രഖ്യാപിച്ച് മഹീന്ദ്ര

ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’; എല്ലാ എച്ച്സിവി, ഐസിവി, എല്‍സിവി ട്രക്ക് ശ്രേണിയിലും ഗ്യാരണ്ടി പ്രഖ്യാപിച്ച്...

Read More >>
ഇന്‍ഷുറന്‍സ് സാമ്പത്തിക ആസൂത്രണത്തിന്റെ സുപ്രധാന ഘടകമാണെന്ന് 78 ശതമാനം ഇന്ത്യക്കാര്‍: എസ്ബിഐ ലൈഫ് സാമ്പത്തിക സുരക്ഷാ സര്‍വേ 2.0

Jan 14, 2022 03:24 PM

ഇന്‍ഷുറന്‍സ് സാമ്പത്തിക ആസൂത്രണത്തിന്റെ സുപ്രധാന ഘടകമാണെന്ന് 78 ശതമാനം ഇന്ത്യക്കാര്‍: എസ്ബിഐ ലൈഫ് സാമ്പത്തിക സുരക്ഷാ സര്‍വേ 2.0

ഇന്‍ഷുറന്‍സ് സാമ്പത്തിക ആസൂത്രണത്തിന്റെ സുപ്രധാന ഘടകമാണെന്ന് 78 ശതമാനം ഇന്ത്യക്കാര്‍: എസ്ബിഐ ലൈഫ് സാമ്പത്തിക സുരക്ഷാ സര്‍വേ...

Read More >>
ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

Jan 5, 2022 11:35 PM

ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട്...

Read More >>
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു.

Dec 1, 2021 05:14 PM

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റിന്റെ ഉദ്ഘാടനം...

Read More >>
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
Top Stories