#health | മുലപ്പാൽ വർദ്ധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ...

#health | മുലപ്പാൽ വർദ്ധിപ്പിക്കുന്ന ഏഴ്  ഭക്ഷണങ്ങൾ...
Mar 12, 2024 10:49 PM | By Susmitha Surendran

(truevisionnews.com)   മുലയൂട്ടുന്ന അമ്മമാർ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. മൂലപ്പാൽ കൂടാനുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. മുലപ്പാൽ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...

ഒന്ന്...

മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഉലുവ മികച്ച ഭക്ഷണമാണ്. ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. പിറ്റേന്ന് രാവിലെ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇത് ക്ഷീണം കുറയ്ക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനും സഹായിക്കും.

രണ്ട്...

വെളുത്തുള്ളി മുലപ്പാൽ വർധനവിന് സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. പച്ചക്കറികളിൽ ചേർത്തും ഉപയോഗിക്കാം.

മൂന്ന്...

പെരുംജീരക ചായയാണ് മറ്റൊരു ഭക്ഷണം എന്നത്. ഗർഭിണികൾക്ക് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് പെരുംജീരകം സ​ഹായകമാണ്. പ്രസവശേഷം പെരുംജീരകം കഴിക്കുന്നത് അമ്മയുടെയും നവജാതശിശുവിൻ്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

നാല്...

എള്ളിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കും ശിശുവികസനത്തിനും ആവശ്യമായ ധാതു. എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഗുണം ചെയ്യും.

അഞ്ച്...

മുലപ്പാൽ വർധിപ്പിക്കുന്നതിന് മികച്ചതാണ് അയമോദകവും പെരുംജീരകവും ചേർത്ത് വെള്ളം. ഇവ രണ്ട് വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് ആ വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ചേർത്തും ഉപയോഗിക്കാം.

ആറ്...

മുരിങ്ങയില വെള്ളം മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് കറികളിലോ സൂപ്പുകളിലോ ചേർത്ത് കഴിക്കാം. പാലുത്പാദനം വർധിപ്പിക്കാൻ ദിവസവും അര ഗ്ലാസ് മുരിങ്ങയില വെള്ളം കുടിക്കാവുന്നതാണ്.

ഏഴ്...

ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. ജീരകം വറുത്ത് പൊടിച്ച് കറികളിൽ ചേർത്ത് ഉപയോഗിക്കാം.

#Seven #foods #increase #breastmilk...

Next TV

Related Stories
#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

Apr 28, 2024 08:25 PM

#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും...

Read More >>
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
Top Stories