ഓരോ ദിവസം കഴിയുമ്പോഴും ട്രെൻഡുകൾ മാറി വരുകയാണ് നമ്മുടെ ഫാഷൻ ലോകം അത്ര വേഗതയിലാണ് സഞ്ചരിക്കുന്നത്. ആൺ പെൺ വ്യത്യാസം ഇല്ലാതെ പ്രായഭേദമന്യേ ഇന്ന് എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന വസ്ത്രമാണ് ജീൻസ്. പണ്ട് ഒന്നോ രണ്ടോ ജീൻസ് മോഡലോ കളറോ മാത്രം ആയിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല.

എണ്ണിതിട്ട പെടുത്താൻ പറ്റാത്ത അത്ര വെറൈറ്റി മോഡലുകളിലും കളറുകളിലും ജീൻസ് ഉണ്ട്. ജീൻസുകളുടെ പേരുകളും വെറൈറ്റിയാണ് മോംസ് ഫിറ്റ്, സ്ട്രേറ്റ് ഫിറ്റ്, ഫ്ലയേഡ്, സ്കിൻ ഫിറ്റ്, റിപ്പ് ഡ് ജീൻ, വൈഡ് ലെങ്ങ്ത്ത്, ഇങ്ങനെ പോവുന്നു ജീൻസ് വെറെറ്റികൾ. മറഞ്ഞുപോയ ഫാഷനിൽ പലതും ഇപ്പോൾ പുനരവതരിക്കുന്നുണ്ട്.
അതിൽ ഒന്നാണ് ഇന്ന് ഫ്ലയേഡ് ജീൻസ് എന്ന് ഓമന പേര് ഇട്ടു വിളിക്കുന്ന 70 കളിൽ തരംഗമായിരുന്ന സിനിമ നടൻ ജയനെ പോലുള്ളവർ ഉപയോഗിച്ചിരുന്ന അഴഞ്ഞ തരത്തിലുള്ള പാന്റുകൾ ഇതിന് ജയന്റെ പാന്റ് എന്നൊരു വിളി പേരു കൂടെ ഉണ്ട് കംഫർട്ട് തന്നെയാണ് എല്ലാവർക്കും ജീൻസ് ഇത്ര പ്രിയങ്കരമാകാനുള്ള കാരണം. ചെറുകിട കടകൾ മുതൽ അന്താരാഷ്ട്ര ബ്രാന്റിന്റെ വരെ ജീൻസുകൾ വിപണിയിലുണ്ട്. ഏതൊരാൾക്കും താങ്ങാനാവുന്ന വിലയിലും ലഭ്യമാണ്.
#different #Jeans #latest #trends #fashion #world
