തെനാലി ഡബിള്‍ ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ

തെനാലി ഡബിള്‍  ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ
Apr 12, 2025 11:35 AM | By Athira V

കൊച്ചി: ( www.truevisionnews.com) ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇന്ത്യയിലെ മുൻനിരയിലുള്ള തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പ്, മില്ലറ്റ് അധിഷ്ഠിത പുതിയ ഉൽപ്പന്ന ശ്രേണിയായ മില്ലറ്റ് മാർവൽസ് വിപണിയിൽ അവതരിപ്പിച്ചു. ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. സംഗീത റെഡ്‌ഡി ഗാരുവാണ് (ഡോ. സംഗീത റെഡ്ഡിയാണ്) പുതിയ സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആരോഗ്യസൗഹൃദ ഭക്ഷണശീലങ്ങൾ പാലിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ ശ്രേണിയിൽ, ധാന്യങ്ങൾ, നൂഡിൽസ്, കുക്കികൾ, റെഡി-ടു-കുക്ക് ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന 18 ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുന്നത്. 95 രൂപ തുടക്കവിലയിലാണ് ഓരോ യൂണിറ്റും ലഭ്യമാകുന്നത്.

മില്ലറ്റ് മാർവൽസ് സംരംഭം വഴി തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പ്, ആരോഗ്യം മുൻനിർത്തിയ വിവിധ ഭക്ഷണവിഭാഗങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. വിപണിയുടെ ആദ്യഘട്ടത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

പിന്നീട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യുഎസ്എ, കാനഡ, ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും വ്യാപിക്കുവാനും ലക്ഷ്യമുണ്ട്. "റൂറൽ ട്ടു ഗ്ലോബൽ" എന്ന കമ്പനിയുടെ ദൗത്യം ഊന്നിപ്പറഞ്ഞുകൊണ്ട്, തെനാലി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മോഹൻ ശ്യാം പ്രസാദ് മുനഗല, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി നിലവിലെ വരുമാനത്തിന്റെ 5% മില്ലറ്റ് മാർവൽസ് വഴി സമ്പാദിക്കാൻ ലക്ഷ്യമിടുന്നുവെന്ന് അറിയിച്ചു.

2005-ൽ ഉരദ് ഗോത ഉൽപ്പന്നം മുഖേനയായിരുന്നു തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പിന്റെ തുടക്കം. ഇന്ന്, 12 രാജ്യങ്ങളിലും 15 ഇന്ത്യൻ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള, ഫോർച്യൂൺ 500 കോടി കമ്പനികാലിൽ ഒന്നായി വളർന്നിരിക്കുകയാണ്

#Tenali #Double #Horse #Group's #Millet #Marvels #market

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories










Entertainment News