ഓരോ ചുവടും താങ്ങായി; നിറഞ്ഞു കവിഞ്ഞ് കൊച്ചി, മുന്നേറി കേരളം കണ്ട ഏറ്റവും വലിയ വോക്കത്തോൺ

ഓരോ ചുവടും താങ്ങായി; നിറഞ്ഞു കവിഞ്ഞ് കൊച്ചി, മുന്നേറി കേരളം കണ്ട ഏറ്റവും വലിയ വോക്കത്തോൺ
Apr 8, 2025 04:06 PM | By VIPIN P V

കൊച്ചി : (www.truevisionnews.com) ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി എല്ലാ ദിവസവും ഒരുമിച്ചു നടക്കുവാൻ ഒരു മനസ്സോടെ ഉണർന്നുയർന്ന ആവേശത്തോടെ നടന്നു മുന്നേറിയ കേരളത്തിലെ ഏറ്റവും വലിയ വോക്കത്തോൺ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ ഏറ്റവും വലിയ വോക്കിങ് കമ്മ്യൂണിറ്റിയായ വാക്‌രോയാണ് ഈ മെഗാ ഇവൻ്റ് സംഘടിപ്പിച്ചത്.


ഏതാണ്ട് 5200-ഓളം പേരാണ് ആരോഗ്യ ത്തിൻ്റെ ചുവടുകൾക്കപ്പുറം ചലനപരിമിതിയുള്ളവർക്ക് പിന്തുണ നൽകുക എന്ന വലിയ ലക്ഷ്യത്തിനായി ഒരുമിച്ചു നടന്നത്. ഞായറാഴ്‌ച അതിരാവിലെ 5:30-ന് ആരംഭിച്ച പരിപാടിയിൽ പങ്കെടുത്തവരാൽ മറൈൻ ഡ്രൈവ് ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ നിറഞ്ഞു കവിഞ്ഞു.

കൊച്ചിയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഈ മെഗാ ഇവൻറിൽ All Kerala Amputee Association പ്രതിനിധികളുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി. മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച് ക്വീൻസ് വോക് വേയിലൂടെ ഐ ലവ് കൊച്ചി വരെയെത്തി തിരികെ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സമാപിച്ച ജനറൽ കാറ്റഗറിയിലെ 5 കിലോമീറ്റർ നടത്തം എറ ണാകുളം ക്രൈംബ്രാഞ്ച് റിട്ട. ഡി.വൈ.എസ്.പി വൈ. ആർ. റെസ്റ്റം ഫ്ളാഗ് ഓഫ് ചെയ്തു.

വാക്കറു മാനേജിംഗ് ഡയറക്‌ടർ വി. നൗഷാദ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോസ്, TIE കേരള മുൻ പ്രസിഡൻ്റ് അജിത് മൂപ്പൻ എന്നിവർ പങ്കടുത്തു. സീനിയർ സിറ്റിസൺസ് പങ്കെടുത്ത മൂന്ന് കിലോമീറ്റർ നടത്തം മറൈൻ ഡ്രൈവിൽ നിന്നും ക്വീൻസ് വോക്‌വേയിലെ പേൾ ഓഫ് കൊച്ചി വരെയെത്തി അവിടെ നിന്നും തിരികെ മറൈൻ ഡ്രൈവിൽ എത്തിച്ചേർന്നു.

വാക്കറു ഡയറക്‌ടർ ശശി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ചലനപരിമിതിയുള്ളവർക്ക് കരുത്തുറ്റ പിന്തുണ നൽകുവാൻ എറണാകുളം ജനറൽ ഹോസ്‌പിറ്റലിലെ പ്രോസ്‌തെറ്റിക് ഡിപ്പാർട്ട്‌മെൻ്റിനായി സമാഹരിച്ച ഈ പരി പാടിയുടെ രജിസ്ട്രേഷൻ തുക വാക്കറു മാനേജിംഗ് ഡയറക്‌ടർ വി. നൗഷാദ് എറണാകുളം ജന റൽ ഹോസ്‌പിറ്റൽ സുപ്രണ്ട് ഡോ. ഷഹീർഷ ആർ.-ന കൈമാറി.

എറണാകുളം ക്രൈംബ്രാഞ്ച് റിട്ട. ഡി.വൈ.എസ്.പി വൈ. ആർ. റെസ്റ്റം, വാക്‌കരോ കമ്മ്യൂണിറ്റി അംഗങ്ങൾ, ആലുവ NAD സി.ജി. എം. ബി. പി. സിംഗ്, ജോമി ജോസഫ്, സനൽ, മുർഷാദ്, കെ.എസ്.എസ്.ഐ.എ എറണാകുളം ജില്ലാ സെക്രട്ടറി അനീസ്, അനീഷ ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇൻഡ്യയിലെ പ്രമുഖ ഫുട്‌വെയർ ബ്രാൻഡായ വാക്കറുവായിരുന്നു ഈ മെഗാ ഇവന്റിന്റെ ടൈറ്റിൽ സ്പോൺസർ. അസോസിയേറ്റ് ‌സ്പോൺസർ TIE കേരളയും മെഡിക്കൽ പാർട്‌ണർ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്‌പിറ്റലും ഫിസിയോ പാർട്‌ണർ WohlPhysio-യും ഈ വോക്കത്തോ ണിന്റെ ഭാഗമായി. Bollyfit ആയിരുന്നു ഇവൻ്റിലെ വാം-അപ് പാർട്ണർ.

നടത്തത്തെ സ്നേഹിക്കുകയും സമുഹത്തിന് നന്മ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ നിരവധിയായി നമ്മുടെ സമൂഹത്തിലുണ്ടെന്ന് ഈ മെഗാ ഇവൻ്റ് തെളിയിച്ചതായി സംഘാടകർ പറഞ്ഞു.

ഓരോ ചുവടുവെക്കുമ്പോഴും ചലനപരിമിതിയുള്ള മറ്റൊരാളെ സഹായിക്കാൻ സാധിക്കും എന്നത് സമൂഹത്തിന വലിയ സന്ദേശം നൽകുവാൻ സഹായിച്ചു. വലിയ ലക്ഷ്യങ്ങളുമായി നല്ല നാളെയിലേക്കുള്ള നടത്തം അനസ്യൂതം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

https://youtube.com/shorts/FuHq06xsx6o?si=2AGbcqbo8YWpLGQM 

#Every #step #support #Kochi #overflowed #Kerala #moved #ahead #biggest #Walkathon #seen

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories