#AnilAntony | 'പിസി ജോര്‍ജിന്‍റെ അനുഗ്രഹത്തോടെ പത്തനംതിട്ടയില്‍ പ്രചാരണം തുടങ്ങും' - അനില്‍ ആന്‍റണി

#AnilAntony | 'പിസി ജോര്‍ജിന്‍റെ അനുഗ്രഹത്തോടെ പത്തനംതിട്ടയില്‍ പ്രചാരണം തുടങ്ങും' - അനില്‍ ആന്‍റണി
Mar 4, 2024 03:39 PM | By VIPIN P V

കൊച്ചി: (truevisionnews.com) പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മകനുമായ അനില്‍ ആന്‍റണി.

പിസി ജോര്‍ജിന്‍റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് അനില്‍ ആന്‍റണി അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, എല്ലാവരും നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥികള്‍ ആണെന്നും താൻ ചോദിച്ചിട്ടല്ല പത്തനംതിട്ട മണ്ഡലം തന്നതെന്നും അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നുവെന്നും അനില്‍ ആന്‍റണി പറഞ്ഞു.

പത്തനംതിട്ടയില്‍ താൻ വിജയിക്കുമെന്നതിനാലാണ് സോഷ്യൽ മീഡിയയിൽ ചിലർ നെഗറ്റീവ് ക്യാമ്പയിൻ നടത്തുന്നത്, പിസി തന്‍റെ ബന്ധുവാണ്, വൈകാതെ തന്നെ പിസിയെ പോയി കാണും, അദ്ദേഹത്തിന്‍റെ പിന്തുണയുണ്ടാകും എന്നത് ഉറപ്പെന്നും അനില്‍ ആന്‍റണി പറഞ്ഞു.

അടുത്തിടെയാണ് പിസി ജോര്‍ജ് ബിജെപിയിലേക്ക് ചുവടുമാറിയത്. തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുമെന്നും സീറ്റ് കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് പിസി ജോര്‍ജ് ബിജെപിയിലേക്ക് കളംമാറിയതെന്ന ആക്ഷേപം സജീവമായി നില്‍ക്കേയാണ് അനില്‍ ആന്‍റണിയുടെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം പ്രഖ്യാപിക്കുന്നത്.

ഇതിനെതിരെ പിസി ജോര്‍ജ് പരസ്യമായി രംഗത്തുവരികയായിരുന്നു. പിസി ജോര്‍ജ് മാത്രമല്ല ജില്ലയിലെ ബിജെപി നേതാക്കളില്‍ ചിലരും, പ്രവര്‍ത്തകരുമെല്ലാം അനില്‍ ആന്‍റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അസ്വസ്ഥരാണ്. പലരും ഇക്കാര്യം പരസ്യമായി തന്നെ പറയുന്നുമുണ്ട്.

#Campaign #start #Pathanamthitta #blessings of# PCGeorge' - #AnilAntony

Next TV

Related Stories
#UddhavThackeray | താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല എന്റെ പാർട്ടി'; മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

Apr 13, 2024 01:26 PM

#UddhavThackeray | താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല എന്റെ പാർട്ടി'; മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

അത് എങ്ങനെ പ്രവർത്തിക്കും, മഹാരാഷ്ട്രയ്ക്ക് വേണ്ടി എന്ത് നല്ല കാര്യം ചെയ്യും...? അമിത് ഷാ...

Read More >>
#DYFI | 'ഗണപതി വട്ടം' വിവാദത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ

Apr 12, 2024 12:31 PM

#DYFI | 'ഗണപതി വട്ടം' വിവാദത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ

വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രനെ...

Read More >>
#AnnieRaja | വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നു; ഗണപതിവട്ട വിവാദത്തിൽ കെ സുരേന്ദ്രനെതിരെ ആനി രാജ

Apr 12, 2024 08:51 AM

#AnnieRaja | വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നു; ഗണപതിവട്ട വിവാദത്തിൽ കെ സുരേന്ദ്രനെതിരെ ആനി രാജ

സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്. താൻ എംപിയായാൽ ആ​ദ്യ പരി​ഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും...

Read More >>
#RahulMamkootathil | പോഷക സംഘടനയല്ലെങ്കിൽ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയാണോ?: എം.വി. ഗോവിന്ദനോട് രാഹുൽ

Apr 11, 2024 07:55 PM

#RahulMamkootathil | പോഷക സംഘടനയല്ലെങ്കിൽ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയാണോ?: എം.വി. ഗോവിന്ദനോട് രാഹുൽ

സിപിഎം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍...

Read More >>
#ppsulaimanrawthe | മുൻ എംഎൽഎ പി.പി.സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു

Apr 11, 2024 04:18 PM

#ppsulaimanrawthe | മുൻ എംഎൽഎ പി.പി.സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു

3 വർഷമായി കോൺഗ്രസ്‌ അംഗം അല്ലെന്നും തിരഞ്ഞെടുപ്പ് സമിതിയിലേക്കു തിരഞ്ഞെടുത്തത് അറിഞ്ഞില്ലെന്നും റാവുത്തർ...

Read More >>
Top Stories