(truevisionnews.com) പഞ്ചേന്ദ്രിയങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണുകൾ. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. സ്മാർട്ട് ഫോണിൻറെയും മറ്റും അമിത ഉപയോഗവും ചില വിറ്റാമിനുകളുടെ കുറവു മൂലവും കണ്ണുകളുടെ ആരോഗ്യം മോശമാകാം.
അത്തരത്തിൽ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
വിറ്റാമിൻ എ കണ്ണിൻറെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ എ പ്രധാനമാണ്. ഇതിനായി ക്യാരറ്റ്, മാമ്പഴം, പപ്പായ, ഇലക്കറികൾ തുടങ്ങിയ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ ഇ വിറ്റാമിൻ ഇ ഒരു മികച്ച ആൻറി ഓക്സിഡൻറായി പ്രവർത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇതിനായി ചീര, ബദാം, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ സി രോഗ പ്രതിരോധശേഷി കൂട്ടാൻ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ സി സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, ബ്രൊക്കോളി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
സിങ്ക് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി അണ്ടിപ്പരിപ്പ്, ഓട്സ്, ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
ഒമേഗ 3 ഫാറ്റി ആസിഡ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മത്സ്യം, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡ്, വാൾനട്സ് തുടങ്ങിയവ കഴിക്കാം.
#Know #which #vitamins #essential #eye #health