#health | രാവിലെ വെറുംവയറ്റിൽ ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കൂ; ഈ രണ്ട് രോഗങ്ങളെ അകറ്റിനിർത്താം...

#health | രാവിലെ വെറുംവയറ്റിൽ ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കൂ; ഈ രണ്ട് രോഗങ്ങളെ അകറ്റിനിർത്താം...
Mar 2, 2024 01:40 PM | By MITHRA K P

(truevisionnews.com) നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉലുവ. ഫൈബർ ധാരാളം അടങ്ങിയ ഉലുവയിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ എ, സി എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റിൽ ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് രണ്ട് ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ഉലുവ വെള്ളം സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...

കൊളസ്ട്രോൾ ഉലുവയിൽ ഫൈബറും ഫ്ലേവനോയ്‍ഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും.

പ്രമേഹം ഫൈബറിനാൽ സമ്പന്നമാണ് ഉലുവ. അതിനാൽ ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

മറ്റ് ഗുണങ്ങൾ...

രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. അസിഡിറ്റി, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ അകറ്റാൻ ഇവ സഹായിക്കും. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.

#Drink #fenugreek #soaked #water #empty #stomach #morning #These #two #diseases #kept #away

Next TV

Related Stories
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

Jul 24, 2024 06:51 AM

#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും....

Read More >>
Top Stories