#rapecase |നാലാംക്ലാസ് മുതൽ പെൺകുട്ടിക്ക് പീഡനം; 44-കാരനെ 60 വർഷം തടവിന് ശിക്ഷിച്ച് കോടതി, അഞ്ചുലക്ഷം പിഴയും

#rapecase |നാലാംക്ലാസ് മുതൽ പെൺകുട്ടിക്ക് പീഡനം; 44-കാരനെ 60 വർഷം തടവിന് ശിക്ഷിച്ച് കോടതി, അഞ്ചുലക്ഷം പിഴയും
Feb 28, 2024 05:13 PM | By Susmitha Surendran

അടൂര്‍: (truevisionnews.com)   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം പ്രതിക്ക് 60 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാലമുരുപ്പേല്‍ വീട്ടില്‍ സതീഷി(44)നെയാണ് അടൂര്‍ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും അല്ലാത്തപക്ഷം രണ്ട് വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 60 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം തടവ് മതി. 2021-ല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നല്‍കിയപ്പോഴാണ് സതീഷ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറയുന്നത്.

പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിച്ചിരുന്ന 2013 ജനുവരി മുതല്‍ പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. അടൂര്‍ എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പി. സ്മിതാ ജോണ്‍ ഹാജരായി.

#Girl #molested #since #4th #class #court #sentenced #44yearold #60 #years #prison #fined #five #lakhs

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
Top Stories