(truevisionnews.com) രാവിലെ നാം എന്തു കഴിക്കുന്നു എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തണമെങ്കിൽ രാവിലെ കഴിക്കുന്ന ഭക്ഷണങ്ങൾ പോഷകഗുണങ്ങളുള്ളതാകണം. പലരും രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു ഗ്ലാസ് ചായ കുടിക്കാറുണ്ട്.

എന്നാൽ പാൽ ചായക്കൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തിൽ ചായക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കേക്കും പേസ്ട്രികളും ഡോനട്ടുകളും ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവ അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാൽ ഇവ രാവിലെ ചായക്കൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.
ചായക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്സ് പോലെയുള്ള ഭക്ഷണങ്ങളോ നട്സോ കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇതുമൂലം വയർ വീർത്തിരിക്കാൻ കാരണമാകും.
ചായക്കൊപ്പം എരുവേറിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.
സിട്രസ് പഴങ്ങളും ചായക്കൊപ്പം കഴിക്കുന്നത് അനാരോഗ്യകരമാണ്. സിട്രസ് പഴങ്ങൾ അസിഡിക് ആണ്. അതിനാൽ ചായക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ വയറ്റിലെത്തുന്നത് ചിലരിൽ വയറിളക്കം, ഛർദ്ദി, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
ഹെവി റെഡ് മീറ്റും ചായയുടെ കൂടെ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
ചായക്കൊപ്പം എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. ദഹന പ്രശ്നങ്ങൾക്ക് മാത്രമല്ല, കൊളസ്ട്രോൾ കൂടാനും ഇവ കാരണമാകും.
#see #what #foods #consumed #tea
