(truevisionnews.com) രാവിലെ ചായയോ കോഫിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. രാവിലെ ഒരു ഗ്ലാസ് ചൂടു കോഫി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ പതിവായി കോഫി കുടിക്കുന്നവർ, നിങ്ങളുടെ കോഫിയിൽ കുറച്ച് നെയ്യ് കൂടി ചേർക്കൂ.

കോഫിയിൽ നെയ്യ് ചേർക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ആൻറി ഓക്സിഡൻറുകൾ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, തുടങ്ങിയവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കോഫിയിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും നെയ്യ് നല്ലതാണ്. അതിനാൽ കോഫിയിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിനും ഭക്ഷണം വേഗത്തിൽ ദഹിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്യാസ് മൂലം വയർ വീർത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ഇത് സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് കോഫിയിൽ ചേർത്ത് കുടിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്.
രാവിലെ കോഫിയിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ശരീരത്തിന് വേണ്ട ഊർജം പകരാൻ ഗുണം ചെയ്യും. പ്രോട്ടീനും ആൻറി ഓക്സിഡൻറുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ശരീരത്തിന് വേണ്ട ഊർജം നൽകും.
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കോഫിയിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാൽ നെയ്യ് കോഫിയിൽ ചേർക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
കലോറി കുറഞ്ഞ നെയ്യ് കോഫിയിൽ ചേർക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
#benefits #adding #ghee #coffee #known
