#arjunmissing | ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന റിപ്പോർട്ട്

#arjunmissing | ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന റിപ്പോർട്ട്
Jul 27, 2024 11:36 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്ത്.

ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ പരിശോധനയില്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്.

സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്.

ഇതിന്റെ ചിത്രവും പുറത്തുവന്നു. പോയിന്റ് നാലില്‍ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്.

ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം.

സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ലോറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


#rtd #major #general #mindrabalan #dbibods #report #finding

Next TV

Related Stories
#PornographicVideo | ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17-കാരൻ അറസ്റ്റിൽ

Oct 18, 2024 11:10 AM

#PornographicVideo | ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17-കാരൻ അറസ്റ്റിൽ

പ്രതി ആർക്കൊക്കെയാണ് ഇത്തരം വിഡിയോകൾ വിതരണം ചെയ്തിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ സൈബർ പൊലീസ്...

Read More >>
#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ  മർദ്ദനം, ദാരുണാന്ത്യം

Oct 18, 2024 09:10 AM

#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ മർദ്ദനം, ദാരുണാന്ത്യം

ബൈക്ക് നിർത്തി തിരിച്ചെത്തിയ യുവാവിന്റെ മർദ്ദനത്തിലാണ് വയോധികൻ നടുറോഡിൽ മരിച്ചത്. ഹൈദരബാദിലാണ്...

Read More >>
 #Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 06:33 AM

#Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ...

Read More >>
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
Top Stories










Entertainment News