(truevisionnews.com) മോദി സർക്കാരിനെതിരായ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ സമരം ചെയ്ത പട്യാല സ്വദേശി കർനെയിൽ സിങാണ് മരിച്ചത്.
കണ്ണീർ വാതക പ്രയോഗത്തെ തുടർന്നുണ്ടായ ശ്വാസകോശ അണുബാധ മൂലമാണ് മരണം സംഭവിച്ചത്. സമരത്തിനിടെ മരിക്കുന്ന ആറാമത്തെ കർഷകനാണ് കർനെയിൽ സിങ്.
ഹരിയാന പൊലിസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടിരുന്നു.
നഷ്ട്പരിഹരമായി 1 കോടി നൽകുമെന്നും, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും, നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ അറിയിച്ചു.
അതേസമയം കർഷക സമരം കൂടുതൽ ശക്തമാകുകയാണ്. ദില്ലി ചാലോ മാർച്ചിലടക്കം ഉടൻ തീരുമാനം ഉണ്ടാകും. മാർച്ച് 14ന് ദില്ലി റാം ലീല മൈതാനിയിലും പ്രതിഷേധം നടത്തും.
വിഷയാധിഷ്ഠിതമായി മുഴുവൻ കർഷകരെയും ഒരുമിപ്പിക്കാൻ ആറംഗ സമിതിക്ക് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.
#Another #farmerdied #during #farmers' #strike; #Sixth #farmer #die #during #strike