കൊച്ചി: www.truevisionnews.com ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമാണെന്ന് ഹൈക്കോടതി.
രാഷ്ട്രീയ കൊലപാതകം സാധാരണയാണെന്ന് ചിന്തയാണ് പലർക്കുമുള്ളതെന്നും ടിപിയുടെ കൊലപാതകം വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ടിപി വധക്കേസിൽ വാദം തുടരവേയാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ പ്രോസിക്യൂഷൻ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളായ കെ കെ കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും പ്രായം കണക്കാക്കണ്ടെയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
#high #court #termed #tpchandrasekarans #murder #attack #democracy