(truevisionnews.com) അസഹനീയമായ ചൂടിൽ വെന്തുരുകുകയാണ് കേരളം. ഈ പൊള്ളുന്ന വെയിലത്ത് പലരും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നില്ല.
വേനൽക്കാലത്ത് നിർജ്ജലീകരണം ഉൾപ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടിൽ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. 95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനൽക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിനും ഏറെ നല്ലതാണ്.
ഇളനീരാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീർ ദാഹം ശമിപ്പിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
വെള്ളരിക്കയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലും ചർമ്മത്തിലും ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
മോരിൻ വെള്ളം, തൈര് സാദം തുടങ്ങിയവയൊക്കെ ദാഹം മാറ്റാനും നിർജ്ജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വാഴപ്പഴം ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശരീരത്തിന് വേണ്ട ഊർജം പകരാനും ശരീരത്തിലെ ചൂടിനെ കുറയ്ക്കാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
#These #foods #eaten #cool #body #summer #heat