www.truevisionnews.com സെക്സിലേർപ്പെട്ടാൽ ശരീരഭാരം വർദ്ധിക്കുമോ? കൂടുതലായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുന്നതു കൊണ്ട് ഭാരം കൂടുമെന്നത് പൊതുവേ സ്ത്രീകൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പക്ഷെ, സെക്സ് കാരണമായി ശരിക്കും ഭാരം കൂടുമോ? ഉത്തരം കണ്ടെത്താം.
ലൈംഗികബന്ധം ഭാരം കൂട്ടുമോ ? ഇല്ല എന്നാണ് ഉത്തരം. ലൈംഗിക ബന്ധവും ഭാരം കൂടുക എന്നതും തമ്മിൽ യാതൊരു ബന്ധവും ഇല്ല. യഥാർത്ഥത്തിൽ കൂടുതലായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടാൽ ഭാരം കുറയുകയാണ് ചെയ്യുക.
എന്തു കൊണ്ടാണ് വിവാഹ ശേഷം സ്ത്രീകൾക്ക് ഭാരം കൂടുന്നത്? നിരന്തരമായി സെക്സിലേർപ്പെടുന്നത് കൊണ്ട് സ്ത്രീകളുടെ ശരീര ഘടനയിൽ മാറ്റം വരുമെന്നത് ശരിയാണ്. ലൈംഗിക ബന്ധം കൂടുതലാവുമ്പോൾ സ്ത്രീകളുടെ നെഞ്ചിന്റെയും ഈരയുടെ മധ്യത്തിലുമുള്ള ഭാഗം, തുടകൾ, പി൯ഭാഗം എന്നിയിടങ്ങളിൽ തടി കൂടി വരുന്നതായി കാണാം. പ്രധാനമായും പിസിഒഎസ് പോലെയുള്ള ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണിതിന് കാരണം.
വിവാഹ ശേഷം ഭാരം കൂടുന്നതെന്തു കൊണ്ട്? വിവാഹ ശേഷം സത്രീകൾ മാത്രമല്ല പുരുഷന്മാരും ഭാരം വർദ്ധിക്കാറുണ്ട്. കല്യാണം കഴിഞ്ഞ് സുരക്ഷിതരായി, സെറ്റിലായി തുടങ്ങിയ മന:സമാധാനത്തോടെയുള്ള ജീവിതമാണ് ഇതിന് കാരണം.
അവിവാഹിതർ കുറച്ചേ കഴിക്കാറുള്ളൂ- കല്യാണം കഴിക്കാത്ത ആളുകൾ കുറച്ചു മാത്രമേ കഴിക്കാറുള്ളൂ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതേസമയം, വിവാഹം കഴിഞ്ഞ ദമ്പതികൾ, അല്ലെങ്കിൽ കല്യാണമുറപ്പിച്ചവർ ഒരുമിച്ചിരുന്ന് കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരത്തിലെ കലോറിയുടെ അളവ് കൂട്ടുകയും ചെയ്യും. ഇത് ഭാരം വർദ്ധിപ്പിക്കാ൯ കാരണമാണ്. സന്തോഷകരമായ വിവാഹ ജീവിതം വിശപ്പ് വർദ്ധിപ്പാക്കാ൯ കാരണമാകുമെന്ന് ചില പഠനങ്ങൾ പറഞ്ഞിട്ടുണ്ട്.
ഗര്‍ഭധാരണവും ഭാരവും- യഥാർത്ഥത്തിൽ ഗര്‍ഭധാരണം സ്ത്രീയുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും. ശരീരത്തിൽ കുഞ്ഞുവളരുന്നത് കൊണ്ട് സ്വാഭാവികമായും വെയ്റ്റ് കൂടുകയും കലോറി കൂടുതൽ ആവശ്യമായി വരികയും ചെയ്യും. കൂടാതെ, ഗർഭ ഹോർമോണുകളും ഭാരം കൂട്ടാ൯ കാരണമാവുമെന്ന് പഠനം തെളിക്കുന്നു. കുഞ്ഞിന് മുലയൂട്ടാ൯ പാകത്തിന് ഗർഭിണികളുടെ മുലയുടെ വലിപ്പവും വർദ്ധിക്കുന്നത് ശരീര ഭാരം കൂടാ൯ സഹായകമാകും.
സെക്സ് ഭാരം കുറക്കാ൯ സഹായിക്കും- ലൈഗിക ബന്ധത്തിലേർപ്പെട്ടാൽ കലോറി ബേൺ ചെയ്യുമെന്ന് നമ്മളെല്ലാവരും പഠിച്ചാതാണ്. സെക്സ് നല്ലൊരു വ്യായാമമാണെന്ന് പറയുന്നതിൽ തെറ്റില്ല. മുപ്പത് മിനുറ്റ് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നൂറ് കലോറി കത്തി പോകുമെന്നാണ് കണക്ക്.
അഥവാ, നിങ്ങൾ എത്ര കൂടുതൽ സെക്സ് ചെയ്യുന്നോ അത്രയും ഭാരം കുറക്കുന്നു എന്നർത്ഥം. സെക്സ് ഹൃദയത്തിനും നല്ലതാണത്രേ. ലൈംഗിക ബന്ധത്തിനിടക്ക് ഹൃദയ മിടിപ്പ് മിനിറ്റിൽ 120-130 തവണയായി ഉയരുമെന്ന് ക്യൂബക് സർവ്വകലാശാലയിലെ പഠനം തെളിയിക്കുന്നു. ഇത് രണ്ട്, മൂന്നോ നില കോണി കയറുന്നതിന് തുല്യമാണ്.
അടുത്ത തവണ നിങ്ങളുടെ പങ്കാളിയുമായി കിടക്ക പങ്കിടുമ്പോൾ ഭാരം കൂടും എന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ട. താങ്കളുടെ, ഭാരവും, ആരോഗ്യവും നിലനിർത്താനുള്ള ഏറ്റവും നല്ല വ്യായമമാണ് സെക്സ്.
#Is #it #true #that #sex #makes #you #gain #weight #answer!