#DrivingLicence | മേയ് മാസം മുതല്‍ പുതിയ ടെസ്റ്റ്; പരിഷ്‌കരണത്തിന് മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടം

#DrivingLicence | മേയ് മാസം മുതല്‍ പുതിയ ടെസ്റ്റ്; പരിഷ്‌കരണത്തിന് മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടം
Feb 25, 2024 10:40 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ അപേക്ഷകരുടെ നെട്ടോട്ടം.

മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനു മുന്‍പ് പഴയ രീതിയില്‍ എങ്ങനെയെങ്കിലും ലൈസന്‍സ് എടുക്കാനുള്ള ഓട്ടത്തിലാണ് ആളുകള്‍.

പുതിയ രീതിയിലെ ഡ്രൈവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും. മേയ് ഒന്നുവരെ പഴയ മാതൃകയിലാകും ടെസ്റ്റ്.

അതിനാല്‍, ഉടന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെട്ടെന്നു പഠിച്ച് ലൈസന്‍സ് എടുക്കാമെന്നാണു പലരും കരുതുന്നത്. എന്നാല്‍, അത്രവേഗം ലൈസന്‍സ് എടുക്കാനാകില്ല. ടെസ്റ്റിനു ഹാജരാകുന്നതിനു മുന്‍പ് ടെസ്റ്റ് തീയതിയെടുക്കണം.

നിശ്ചിത എണ്ണം ടെസ്റ്റുകളേ ഒരു ദിവസം അനുവദിക്കൂ. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്റ്റ്വേര്‍ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍ വിചാരിക്കുന്ന സമയത്ത്‌ ടെസ്റ്റ് തീയതി ലഭിക്കണമെന്നില്ല.

പുതിയതായി എത്തുന്നവര്‍ക്ക് ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന ഉറപ്പ് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കുന്നുമില്ല.

#New #test #from #May;#rush #get #drivinglicense #before #reform

Next TV

Related Stories
#AbdulGhafoormurdercase | അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

Dec 9, 2024 09:41 AM

#AbdulGhafoormurdercase | അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ...

Read More >>
#VSivankutty | കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം; നടിക്കെതിരെ വി ശിവന്‍കുട്ടി

Dec 9, 2024 08:56 AM

#VSivankutty | കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം; നടിക്കെതിരെ വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ്...

Read More >>
 #Theft | ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Dec 9, 2024 08:38 AM

#Theft | ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്....

Read More >>
#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

Dec 9, 2024 08:30 AM

#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന നിയമപ്രകാരം ഉടമയ്‌ക്കെതിരേ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം...

Read More >>
#cardamomtheft  | പൊന്നുംവിലയായതോടെ പച്ച ഏലക്ക മോഷണം പതിവ്; ഒരു ദിവസം പിടിയിലായത് അഞ്ച് പേർ

Dec 9, 2024 08:11 AM

#cardamomtheft | പൊന്നുംവിലയായതോടെ പച്ച ഏലക്ക മോഷണം പതിവ്; ഒരു ദിവസം പിടിയിലായത് അഞ്ച് പേർ

ഏലക്കയുണ്ടാകുന്ന ശരം എന്ന ഭാഗം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു. പ്രതികളിലൊരാളായ റെജിയുടെ വീട്ടിലിരുന്ന് ശരത്തിൽ നിന്നും ഏലക്ക...

Read More >>
#vatakaracaraccident | വടകരയിലെ വാഹനാപകടം: ദൃഷാന വീട്ടിലേക്ക് മടങ്ങുന്നു; വീട്ടിനുള്ളിലെ അന്തരീക്ഷം മാറ്റമുണ്ടാക്കിയേക്കാം, പ്രതീക്ഷയോടെ മാതാപിതാക്കൾ

Dec 9, 2024 07:49 AM

#vatakaracaraccident | വടകരയിലെ വാഹനാപകടം: ദൃഷാന വീട്ടിലേക്ക് മടങ്ങുന്നു; വീട്ടിനുള്ളിലെ അന്തരീക്ഷം മാറ്റമുണ്ടാക്കിയേക്കാം, പ്രതീക്ഷയോടെ മാതാപിതാക്കൾ

ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ കേസിലെ പ്രതി ഷെജീലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്നും മാപ്പില്ലെന്നും കുടുംബം...

Read More >>
Top Stories