#DrivingLicence | മേയ് മാസം മുതല്‍ പുതിയ ടെസ്റ്റ്; പരിഷ്‌കരണത്തിന് മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടം

#DrivingLicence | മേയ് മാസം മുതല്‍ പുതിയ ടെസ്റ്റ്; പരിഷ്‌കരണത്തിന് മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടം
Feb 25, 2024 10:40 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ അപേക്ഷകരുടെ നെട്ടോട്ടം.

മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനു മുന്‍പ് പഴയ രീതിയില്‍ എങ്ങനെയെങ്കിലും ലൈസന്‍സ് എടുക്കാനുള്ള ഓട്ടത്തിലാണ് ആളുകള്‍.

പുതിയ രീതിയിലെ ഡ്രൈവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും. മേയ് ഒന്നുവരെ പഴയ മാതൃകയിലാകും ടെസ്റ്റ്.

അതിനാല്‍, ഉടന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെട്ടെന്നു പഠിച്ച് ലൈസന്‍സ് എടുക്കാമെന്നാണു പലരും കരുതുന്നത്. എന്നാല്‍, അത്രവേഗം ലൈസന്‍സ് എടുക്കാനാകില്ല. ടെസ്റ്റിനു ഹാജരാകുന്നതിനു മുന്‍പ് ടെസ്റ്റ് തീയതിയെടുക്കണം.

നിശ്ചിത എണ്ണം ടെസ്റ്റുകളേ ഒരു ദിവസം അനുവദിക്കൂ. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്റ്റ്വേര്‍ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍ വിചാരിക്കുന്ന സമയത്ത്‌ ടെസ്റ്റ് തീയതി ലഭിക്കണമെന്നില്ല.

പുതിയതായി എത്തുന്നവര്‍ക്ക് ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന ഉറപ്പ് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കുന്നുമില്ല.

#New #test #from #May;#rush #get #drivinglicense #before #reform

Next TV

Related Stories
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

Jan 23, 2025 09:29 AM

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു....

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

Jan 23, 2025 08:20 AM

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന്...

Read More >>
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

Jan 23, 2025 08:00 AM

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍....

Read More >>
ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

Jan 23, 2025 07:47 AM

ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല....

Read More >>
Top Stories