#health | രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ, ഗുണങ്ങൾ ഏറെ...

#health | രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ, ഗുണങ്ങൾ ഏറെ...
Feb 24, 2024 11:52 AM | By MITHRA K P

(truevisionnews.com)മ്മുടെയൊക്കെ അടുക്കളകളിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഉൾപ്പെടെയുള്ള നിരവധി ആൻറി ഓക്‌സിഡൻറുകൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാൻ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിർത്താനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്. വിശപ്പ് അടക്കിനിർത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.

അതുവഴി വണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിനായി രാവിലെ വെറും വയറ്റിൽ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കാം. രാവിലെ വെളുത്തുള്ളി- ലെമൺ ടീ കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

തുമ്മൽ, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയും. ശ്വാസകോശ സംബന്ധമായ വിഷമതകൾക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആൻറിബാക്ടീരിയൽ ഘടകങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും വെളുത്തുള്ളി സഹായിക്കും. വയറിലെ അണുബാധകൾ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി രാവിലെ കഴിക്കാം. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയുന്നു.

#Eat #garlic #empty #stomach #morning #like #benefits #many

Next TV

Related Stories
#smartphone | സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ ബാക്ടീരിയ സാന്നിധ്യം, റിപ്പോർട്ട്

Oct 16, 2024 02:32 PM

#smartphone | സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ ബാക്ടീരിയ സാന്നിധ്യം, റിപ്പോർട്ട്

ടോയിലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 23 ശതമാനം പേർ മാത്രമാണ് ഫോൺ അണുവിമുക്തമാക്കാനുള്ള ശ്രമം...

Read More >>
#health |  പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

Oct 15, 2024 10:48 PM

#health | പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണം...

Read More >>
#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

Oct 12, 2024 01:10 PM

#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

ജീവിതത്തിൽ സ്നേഹം എത്ര വേണമോ പങ്കാളിയുമൊത്ത് അത്രയും ലൈംഗികബന്ധവും ആകാം. ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം...

Read More >>
#Health | ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

Oct 11, 2024 12:23 PM

#Health | ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ദഹനക്കേടിന് കാരണമാകുകയും...

Read More >>
#health |   വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിയൂ ...

Oct 8, 2024 01:09 PM

#health | വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിയൂ ...

ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു....

Read More >>
#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

Oct 7, 2024 08:20 PM

#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്. വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍...

Read More >>
Top Stories