#JishanSiddiqui | രാഹുലിനെ കാണണമെങ്കിൽ പത്തുകിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു; ആരോപണവുമായി ജിഷാന്‍ സിദ്ധിഖി

#JishanSiddiqui | രാഹുലിനെ കാണണമെങ്കിൽ പത്തുകിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു; ആരോപണവുമായി ജിഷാന്‍ സിദ്ധിഖി
Feb 23, 2024 12:50 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും എം.എല്‍.എയുമായ ജിഷാന്‍ സിദ്ധിഖി.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ജിഷാനിന്റെ ആരോപണം.

ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്ന ബാബാ സിദ്ധിഖിയുടെ മകനാണ് ജിഷാന്‍ സിദ്ധിഖി.

'ഭാരത് ജോഡോ യാത്ര നന്ദേഡില്‍ എത്തിയപ്പോള്‍, രാഹുല്‍ഗാന്ധിയെ കാണണമെങ്കില്‍ പത്തുകിലോ ഭാരം കുറയ്ക്കണമെന്ന് രാഹുലിനോട് അടുത്ത വ്യക്തികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്.

കോണ്‍ഗ്രസിലെയും മുംബൈ യൂത്ത് കോണ്‍ഗ്രസിലെയും വര്‍ഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോണ്‍ഗ്രസില്‍ മുസ്ലിം ആയിരിക്കുന്നത് ഒരു തെറ്റാണോ? എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം.

ഞാന്‍ മുസ്ലിം ആയതുകൊണ്ട് മാത്രമാണോ അത്?', ജിഷാന്‍ സിദ്ധിഖി ചോദിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ജിഷാന്‍ കുറ്റപ്പെടുത്തി. ഖാര്‍ഗെ വളരെ മുതിര്‍ന്ന നേതാവാണ്.

എന്നാല്‍, അദ്ദേഹത്തിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ജോലിചെയ്യുന്നുണ്ടെങ്കിലും ചുറ്റുമുള്ളവര്‍ പാര്‍ട്ടിയെ ഇല്ലാതാക്കാനായി കരാര്‍ എടുത്തിരിക്കുകയാണെന്നും ജിഷാന്‍ ആരോപിച്ചു.

നേരത്തെ കോണ്‍ഗ്രസ് വിട്ട ബാബ സിദ്ധിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ജിഷാന്‍ സിദ്ധിഖിയെ ബുധനാഴ്ചയാണ് പുറത്താക്കിയത്.

ബാന്ദ്ര ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എയാണ് ജിഷാന്‍. മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജിഷാന്‍ അറിയിച്ചു.

#Asked #lose #meet #Rahul; #JishanSiddiqui #allegation

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

Jul 26, 2024 04:30 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ...

Read More >>
#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

Jul 26, 2024 02:53 PM

#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍...

Read More >>
#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

Jul 25, 2024 10:53 PM

#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം...

Read More >>
#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

Jul 25, 2024 03:08 PM

#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍...

Read More >>
#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jul 23, 2024 07:46 PM

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം...

Read More >>
Top Stories