ചിങ്ങവനം: (truevisionnews.com) സൈഡ് നൽകാത്തതിന്റെ പേരിൽ സെയിൽസ് വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
കണിയാമല കണിയാമലതാഴെ വീട്ടിൽ വിഷ്ണുപ്രദീപിനെ (27) ആണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.പനച്ചിക്കാട് കണിയാമല ഭാഗത്ത് വെച്ച് സെയിൽസ് വാഹനമോടിച്ചിരുന്ന കുമരകം പള്ളിച്ചിറ സ്വദേശിയായ യുവാവിനെ പ്രതി മർദ്ദിക്കുകയും ഇയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽഫോൺ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
യുവാവ് ഓടിച്ചുവന്നിരുന്ന സെയിൽസ് വാഹനം വിഷ്ണു ഓടിച്ച വാഹനത്തിന് സൈഡ് നൽകിയില്ല എന്നതിന്റെ പേരിലാണ് ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും ആക്രമിക്കുകയും മൊബൈൽഫോൺ പിടിച്ചുപറിച്ചെടുക്കുകയും ചെയ്തത്.
തുടർന്ന് അയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
വിഷ്ണുപ്രദീപിനെതിരെ ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽകേസുകൾ നിലവിലുണ്ട്. ചിങ്ങവനം എസ്.എച്ച്.ഒ ആർ.പ്രകാശ്, എസ്.ഐ സജീർ ഇ.എം, സി.പി.ഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
#youngman #who #beat #driver #stole #his #mobilephone #arrested