#ShreyasIyer | പരിക്കുണ്ടെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി; ശ്രേയസ് അയ്യറുടെ നടപടി വിവാദത്തില്‍

#ShreyasIyer | പരിക്കുണ്ടെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി; ശ്രേയസ് അയ്യറുടെ നടപടി വിവാദത്തില്‍
Feb 22, 2024 10:52 PM | By VIPIN P V

മുംബൈ: (truevisionnews.com) പരിക്കുണ്ടെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറിയ മുംബൈ ക്രിക്കറ്റ് താരം ശ്രേയസ് അയ്യറുടെ നടപടി വിവാദത്തില്‍.

ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കി. പുറംവേദന തുടരുന്നതിനാല്‍ നാളെ തുടങ്ങുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടര്‍മാരെ അറിയിച്ചത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ശ്രേയസ് ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചിരുന്നുവെന്നാണ് എന്‍സിഎ വെളിപ്പെടുത്തല്‍. ഐപിഎല്‍ അടുത്തിരിക്കെ പരിക്കേല്‍ക്കുന്ന സാഹചര്യം തടയാനാണ് ശ്രേയസ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്‍ തയ്യാറെടുപ്പിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാത്തത് ചര്‍ച്ചയായിരിക്കെയാണ് ശ്രേയസ് കുരുക്കിലാകുന്നത്.

കിഷനേക്കാള്‍ സീനിയര്‍ താരമാണെങ്കിലും കള്ളം പറഞ്ഞെന്ന് ബോധ്യപ്പെട്ടാല്‍ ശ്രേയസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഫോം കണ്ടെത്താതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ 35, 13, 27, 29 എന്നിങ്ങനെയായിരുന്നു മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുടെ സ്‌കോറുകള്‍. പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിയില്ല.

ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും അടുത്തിടെ നല്‍കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം പിന്നീട് ചേരാത്തതിലും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാത്തതിലും ബിസിസിഐയ്ക്ക് ശക്തമായ എതിര്‍പ്പുള്ള പശ്ചാത്തലത്തിലായിരുന്നു ജയ് ഷായുടെ കത്ത്.

#withdraws #from #RanjiTrophy #citing #injury;#ShreyasIyer's #action #controversy

Next TV

Related Stories
#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

Sep 7, 2024 08:46 PM

#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

ഈ മികവിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമെത്തി. മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി...

Read More >>
#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

Sep 4, 2024 03:25 PM

#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറാ‍യി തുടരുമെന്നാണ്...

Read More >>
#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

Aug 24, 2024 09:51 AM

#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം...

Read More >>
#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

Aug 23, 2024 07:40 PM

#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി...

Read More >>
#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

Aug 23, 2024 12:54 PM

#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

എന്നാല്‍, ഇത് വ്യാജ പോസ്റ്റാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ സ്റ്റോറിയില്‍ അത്തരത്തിലൊരു...

Read More >>
 #milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

Aug 22, 2024 10:08 AM

#milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 113-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വയും(74) മിലന്‍ രത്നായകെയും...

Read More >>
Top Stories