Feb 21, 2024 06:09 PM

ഇടുക്കി: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്ത് മുമ്പും മുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാൽ പിണറായിയെ പോലെ അഴിമതി നടത്തിയ വേറെ ആരുമുണ്ടായിരുന്നില്ലെന്ന് സുധാകരൻ വിമർശിച്ചു.

ഇടുക്കിയിൽ സമരാഗ്നി വേദിയിലായിരുന്നു പ്രതികരണം. സമരാഗ്നിയിൽ എത്തുന്നവർ സങ്കടത്തിന്റെ കെട്ടഴിക്കുകയാണ്. കേരളത്തിൽ ഭരണം നടക്കുന്നില്ല. വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടിയ വയനാട്ടിൽ എംപി വന്നുപോയി എന്നിട്ടും മന്ത്രി എത്തിയില്ല. ക്രൂരമായ മനസാണ് ഇടതുസർക്കാരിനെന്നും സുധാകരൻ വിമർശിച്ചു.

'മുഖ്യമന്ത്രി പറഞ്ഞ അഞ്ച് കാര്യങ്ങൾ ചെയ്തതായി പറയാൻ വെല്ലുവിളിക്കുന്നു. ഇടത് പക്ഷത്ത് മുമ്പും മുഖ്യമന്ത്രിമാരുണ്ടായിരുന്നു. പിണറായിയെ പോലെ അഴിമതി നടത്തിയ ആരുമില്ല. ബിജെപിയെ പിണറായി സഹായിക്കുന്നു. ബിജെപി പിണറായിയെയും സഹായിക്കുന്നുണ്ട്. പിണറായി വിജയനും മകളും അകത്തുപോകും', സുധാകരൻ കൂട്ടിച്ചേർത്തു.

#Pinarayivijayan #daughter #KSudhakaran #says #left #government #cruel #mind

Next TV

Top Stories