#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം
Feb 21, 2024 04:46 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)   പാലായിൽ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശികളായ പാറയിൽ രാജൻ (54), ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്.

പാലാ - വലവൂർ റൂട്ടിൽ പേണ്ടാനം വയൽ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടമുണ്ടായത്. പേണ്ടാനം വയൽ ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ദമ്പതികൾ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ തിരികെയിറങ്ങി.

തുടർന്ന് വലവൂർ ഭാഗത്തേക്ക് പോകുന്നതിനായി റോഡിലൂടെ ബൈക്ക് തിരിക്കുന്നതിനിടയിലാണ് തൃശൂരിൽനിന്നു വരികയായിരുന്ന കെ.എസ്.ആർ.ടി സി. ബസുമായി കൂട്ടിയിടിച്ചത്.

ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നീങ്ങിയാണ് ബസ് നിന്നത്. ബൈക്ക് ബസിൻ്റെ മുൻഭാഗത്തെ ടയറിനടിയിലേക്ക് കയറിയ നിലയിലായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

#KSRTC #couple #bikers #died #collision #between #bus #bike.

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories