സൗന്ദര്യ മത്സരങ്ങളിലൂടെ സിനിമാ മേഖലയിലെത്തിയ ശോഭിത ധുലിലാപ രമണ്‍ രാഘവ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് തെലുങ്ക്, മലയാളം, തമിഴ് ചിത്രങ്ങളുടെ ഭാഗമായ അവര്‍ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തിയ കുറുപ്പ് എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ടു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെതന്നെ തന്റെ ഫാഷന്‍ ചോയ്സുകളിലും വ്യത്യസ്തത പുലര്‍ത്തുന്ന നടിയാണ് ശോഭിത. പലപ്പോഴും ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. സാരിയിലുള്ള ഗ്ലാമറസ് ചിത്രങ്ങളും നടി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ കാഷ്വല്‍ വസ്ത്രത്തിലുള്ള ശോഭിതയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
https://www.instagram.com/p/C2osDKbNfuK/?utm_source=ig_web_copy_link
ബെയ്ജ് നിറത്തിലുള്ള ടാങ്ക് ടോപ്പും നീല ഡെനിം ഷോര്‍ട്‌സുമാണ് ഔട്ട്ഫിറ്റ്. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. അഴിച്ചിട്ട അലസമായ മുടി ശോഭിതയെ കൂടുതല്‍ സെക്‌സിയാക്കുന്നു.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മൗര്യ ദന്തുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
നിലവില്‍ ഹോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് 31-കാരി. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ ദേവ് പട്ടേല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭിതയുടെ അരങ്ങേറ്റം. മങ്കി മാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നായകനായെത്തുന്നതും ദേവ് പട്ടേലാണ്.
#sobhitadhulipala #shares #latest #photoshoot #pictures