#Sarfarazkhan | സര്‍ഫറാസിന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

#Sarfarazkhan | സര്‍ഫറാസിന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
Feb 20, 2024 05:12 PM | By VIPIN P V

(truevisionnews.com) ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യന്‍ അരങ്ങേറിയ സര്‍ഫറാസിനൊപ്പം പിതാവ് നൗഷാദ് ഖാനും വാര്‍ത്തകളിലിടം നേടി.

ചെറുപ്പം തൊട്ട് സര്‍ഫറാസ് ഖാനെ പരിശിലിപ്പിച്ചയാളാണ് നൗഷാദ് ഖാന്‍ രാജ്കോട്ടില്‍ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സന്തോഷത്തിനൊപ്പം ചേരുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍ഫറാസ് ഖാന്‍റെ പിതാവ് നൗഷാദ് ഖാന് ഥാര്‍ സമ്മാനിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.

‘കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ എന്ത് ഗുണമാണ് വേണ്ടത്. പ്രചോദിപ്പിക്കുന്ന പിതാവിന് താര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു.

നൗഷാദ് ഖാന്‍ അത് സ്വീകരിക്കുമെങ്കില്‍ എനിക്കൊരു ബഹുമതിയായിരിക്കും’ എന്നിങ്ങനെയാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വിളി വരാത്തതില്‍ താന്‍ നിരാശനായിരുന്നുവെന്ന് നൗഷാദ് ഖാന്‍ പറഞ്ഞിരുന്നു.

ആ സ്വപ്നം നടക്കില്ലെന്ന് കരുതി. അതിനാലാണ് സര്‍ഫറാസ് ഇന്ത്യന്‍ തൊപ്പിയുമായെത്തിയപ്പോള്‍ വിതുമ്പിയത്’അദ്ദേഹം പറഞ്ഞു.

#AnandMahindra #presents #Thar #Sarfaraz's #father

Next TV

Related Stories
കൊൽക്കത്ത തവിടുപൊടി; ഉദ്ഘാടന മത്സരത്തിൽ ആർ.സി.ബിക്ക് തകർപ്പൻ ജയം, കോഹ്‌ലിക്ക് അർധസെഞ്ച്വറി

Mar 22, 2025 11:06 PM

കൊൽക്കത്ത തവിടുപൊടി; ഉദ്ഘാടന മത്സരത്തിൽ ആർ.സി.ബിക്ക് തകർപ്പൻ ജയം, കോഹ്‌ലിക്ക് അർധസെഞ്ച്വറി

അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ആർ.സി.ബി ബൗളർമാർക്കായതോടെ സ്കോർ 174ൽ...

Read More >>
കോളടിച്ചല്ലോ....! ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികവുമായി ബിസിസിഐ

Mar 20, 2025 01:45 PM

കോളടിച്ചല്ലോ....! ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികവുമായി ബിസിസിഐ

രോഹിത് ശര്‍മയുടെ കീഴില്‍ ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഏക ടീമും...

Read More >>
മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

Mar 18, 2025 07:58 PM

മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

ഇതിന് പിന്നാലെയാണ് അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ ശ്രമം...

Read More >>
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്, ഫൈനലിൽ ലയൺസിനെ കീഴടക്കിയത് 10 റൺസിന്

Mar 15, 2025 08:12 PM

കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്, ഫൈനലിൽ ലയൺസിനെ കീഴടക്കിയത് 10 റൺസിന്

ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208...

Read More >>
കെസിഎ പ്രസിഡൻ്റ്സ് ട്രോഫി; റോയൽസും ലയൺസും ഫൈനലിൽ

Mar 14, 2025 07:17 PM

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി; റോയൽസും ലയൺസും ഫൈനലിൽ

12 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്ലുമടക്കം 43 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. രണ്ട് പന്തുകൾ ബാക്കി നില്ക്കെ റോയൽസ്...

Read More >>
Top Stories