#IPL2024 | ഐപിഎല്‍ 2024 തിയതി പുറത്ത്; വേദി ഇന്ത്യ തന്നെ, ഉദ്ഘാടന മത്സരം വമ്പന്‍മാര്‍ തമ്മില്‍

#IPL2024 | ഐപിഎല്‍ 2024 തിയതി പുറത്ത്; വേദി ഇന്ത്യ തന്നെ, ഉദ്ഘാടന മത്സരം വമ്പന്‍മാര്‍ തമ്മില്‍
Feb 20, 2024 03:55 PM | By VIPIN P V

മുംബൈ: (truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ ആരംഭിക്കുന്ന തിയതി പുറത്തുവിട്ട് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍.

ഐപിഎല്ലിന്‍റെ 17-ാം എഡിഷന് മാര്‍ച്ച് 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റണ്ണേഴ്സ് അപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ മുഖാമുഖം വരാന്‍ സാധ്യത.

ഐപിഎല്‍ 17-ാം സീസണ്‍ ചെന്നൈയില്‍ മാര്‍ച്ച് 22ന് തുടങ്ങും എന്നാണ് സ്പോര്‍ട്സ് സ്റ്റാറിനോട് അരുണ്‍ ധുമാലിന്‍റെ വാക്കുകള്‍. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാല്‍ രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക.

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്‍റെ പൂര്‍ണ മത്സരക്രമം ബിസിസിഐ പുറത്തുവിടാന്‍ സാധ്യത. ഇക്കുറി ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് അരുണ്‍ ധമാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനാല്‍ തെരഞ്ഞെടുപ്പ് തിയതികളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും പോരടിക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പ‍ര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ടീമുകള്‍.

എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. 2023ലെ ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ മഴനിയമം പ്രകാരം 5 വിക്കറ്റിന് തോല്‍പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്.

ലീഗില്‍ സിഎസ്‌കെയുടെ അഞ്ചാം കിരീടം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 214 റണ്‍സെടുത്തു.

മഴ മത്സരം തടസപ്പെടുത്തിയതോടെ 15 ഓവറില്‍ പുതുക്കി നിശ്ചയിച്ച 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു.

#IPL2024 #Date #Out; #venue #India #opening #match #between #giants

Next TV

Related Stories
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Apr 3, 2024 10:24 PM

#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ...

Read More >>
#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

Apr 2, 2024 06:23 AM

#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് 1107 റണ്‍സും, 125 വിക്കറ്റും...

Read More >>
#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

Mar 29, 2024 09:36 PM

#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

എന്നാല്‍ ഗ്രീന്‍, റസ്സലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന...

Read More >>
Top Stories